പാലക്കാട്: ആഴ്ചാവസാനത്തെ യാത്രാത്തിരക്ക് പരിഗണിച്ച് നാല് ട്രെയിനുകളിൽ താത്കാലികമായി അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്‌പ്രസ് (16603-04), തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മലബാർ എക്സ്‌പ്രസ്(16629-30) എന്നീ ട്രെയിനുകളിലാണ് മേയ് 14, 15, 16 തീയതികളിൽ അധിക കോച്ച് അനുവദിച്ചത്.
മംഗളൂരു - തിരുവനന്തപുരം റൂട്ടിൽ ഏറ്റവുമധികം യാത്രാത്തിരക്കുള്ള ട്രെയിനുകളാണ് മാവേലി എക്സ്‌പ്രസും മലബാർ എക്സ്‌പ്രസും. ഈ ദിവസങ്ങളിൽ പതിവ് ട്രെയിനുകളിലെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വെയ്റ്റിംഗ് ലിസ്റ്റിലായിരുന്നു. വെള്ളി, ഞായർ ദിവസങ്ങളിലെ ട്രെയിനുകളിലാണ് ഏറ്റവുമധികം തിരക്ക്. ഓരോ സ്ലീപ്പർ കോച്ച് വീതം അധികമായി അനുവദിച്ചത് വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവർക്ക് സഹായകരമാകും.
അധിക കോച്ചുകൾ ഇപ്രകാരം
1. മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്‌പ്രസ്(16603)- മേയ് 15ന് അധികമായി ഒരു സ്ലീപ്പർ കോച്ച്.
2. തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്സ്‌പ്രസ്(16604)- മേയ് 16ന് അധികമായി ഒരു സ്ലീപ്പർ കോച്ച്.
3. തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്‌പ്രസ്(16629)- മേയ് 15ന് അധികമായി ഒരു സ്ലീപ്പർ കോച്ച്.
4 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്‌പ്രസ്(16630)- മേയ് 14ന് അധികമായി ഒരു സ്ലീപ്പർ കോച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |