
ചെന്നിത്തല : അമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ കോൺഗ്രസ് നേതാവും എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റിയംഗവുമായ രമേശ് ചെന്നിത്തലയുടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി. കഴിഞ്ഞ 20നാണ് രമേശ് ചെന്നിത്തലയുടെ മാതാവ് കോട്ടൂർ കിഴക്കേതിൽ എൻ.ദേവകിയമ്മ അന്തരിച്ചത്. ഇന്നലെ സഞ്ചയനച്ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് 12.50 ഓടെയാണ് ചെന്നിത്തലയിലെ കുടുംബവീട്ടിൽ മുഖ്യമന്ത്രിയെത്തിയത്.
മന്ത്രി സജി ചെറിയാൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എ.മഹേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം പുഷ്പലത മധു, ഏരിയ സെക്രട്ടറി പി.എൻ.ശെൽവരാജൻ, പ്രൊഫ.പി.ഡി ശശിധരൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. രമേശ് ചെന്നിത്തല, കുടുംബാംഗങ്ങൾ, അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി അംഗങ്ങളായ മാന്നാർ അബ്ദുൽ ലത്തീഫ്, രാധേഷ് കണ്ണന്നൂർ എന്നിവരോടൊപ്പം കുറച്ചുസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |