മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു,​ സ്ഥാനാർത്ഥിയായത് പാർട്ടി നിർബന്ധിച്ച് ; വിമർശനങ്ങൾക്കെതിരെ വീണാ ജോർജ്

Saturday 16 May 2026 10:42 PM IST

പത്തനംതിട്ട: ആറന്മുളയിലെ തോൽവിയിൽ സി.പി.എം പത്തനംതിട്ട ജില്ലാകമ്മിറ്റിയിൽ ഉണ്ടായ വിമർശനങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് മുൻമന്ത്രി വീണാ ജോർജ്. മ​ത്സ​രി​ക്കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലെ​ന്ന് ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തെ​ ​താ​ൻ​ ​അ​റി​യി​ച്ചി​രു​ന്ന​താ​ണ്.​ ​ഇ​ത് ​ചെ​വി​ക്കൊ​ണ്ടി​ല്ല.​ ​സ്ഥാനാർത്ഥിയാകാൻ മറ്റാരുമില്ല എന്നു പറഞ്ഞ് നിർബന്ധിച്ചാണ് സ്ഥാനാർത്ഥിയാക്കിയക്,​ പാ​ർ​ട്ടി​ ​നി​ർ​ദ്ദേ​ശം​ ​അ​നു​സ​രി​ച്ചാ​ണ് ​മ​ത്സ​രി​ച്ച​ത്.​ ​തോ​ൽ​വി​യു​ടെ​ ​ഭാ​രം​ ​ത​ന്നി​ൽ​മാ​ത്രം​ ​കെ​ട്ടി​വ​യ്ക്കു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്നും​ ​വീ​ണ​ ​ജി​ല്ലാ​ക​മ്മി​റ്റി​യി​ൽ​ ​പ​റ​ഞ്ഞു.

ആ​റ​ൻ​മു​ള​ ​മ​ണ്ഡ​ല​ത്തി​​​ൽ​ ​മ​ന്ത്രി​​​ ​വീ​ണാ​ ​ജോ​ർ​ജി​ന്റെ​ ​തോ​ൽ​വി​​​ക്ക് ​കാ​ര​ണ​മാ​യ​ത് ​അ​വ​രു​ടെ​ ​പെ​രു​മാ​റ്റ​രീ​തി​​​യാ​ണെ​ന്നാണ് ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ൽ​ ​വി​മ​ർ​ശ​നം ഉയർന്നത്.​ ​ആ​രു​ ​വി​ളി​ച്ചാ​ലും​ ​ഫോ​ണെ​ടു​ക്കാ​ത്ത​ ​മ​ന്ത്രി​യു​ടെ​ ​പെ​രു​മാ​റ്റം​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും​ ​അ​വ​മ​തി​പ്പു​ണ്ടാ​ക്കിയെന്നും അഭിപ്രായമുണ്ടായി. പി​​​ണ​റാ​യി​​​ ​വി​​​ജ​യ​നെ​തി​​​രെ​യും​ ​യോ​ഗ​ത്തി​ൽ​ ​ശ​ബ്ദ​മു​യ​ർ​ന്നു.​ ​പേ​രാ​വൂ​രി​ൽ​ ​സീ​റ്റ് ​ന​ൽ​കി​ ​മു​ൻ​ ​മ​ന്ത്രി​ ​കെ.​കെ.​ശൈ​ല​ജ​യെ​ ​കു​രു​തി​ ​കൊ​ടു​ത്തു.​ ​പി​ണ​റാ​യി​യു​ടെ​ ​ഈ​ഗോ​യാ​ണ് ​കാ​ര​ണം. ​ക​ണ്ണൂ​രി​ൽ​ ​കെ.​എ​സ്.​യു​ ​പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​പ്പോ​ൾ​ ​വീ​ണാ​ ​ജോ​ർ​ജ് ​ന​ട​ത്തി​യ​ത് ​നാ​ട​ക​മാ​ണെ​ന്ന് ​ജ​നം​ ​വി​ശ്വ​സി​ച്ചു.​ ​നേ​താ​ക്ക​ളാ​യ​ ​തോ​മ​സ് ​ഐ​സ​ക്,​ ​സ​ജി​ചെ​റി​യാ​ൻ​ ​എ​ന്നി​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​നാളെയും ​ ​തു​ട​രും.

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലും​ ​അ​തി​രൂ​ക്ഷ​ ​വി​മ​ർ​ശ​ന​മാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​നും​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജി​നു​മെ​തി​രെ​ ​അം​ഗ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച​ത്.​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​പാ​ർ​ട്ടി​യെ​ ​ന​യി​ക്കു​ന്ന​തി​ന് ​പ​ക​രം​ ​ഭാ​ര്യ​യ്ക്ക് ​സീ​റ്റ് ​ഉ​റ​പ്പി​ക്കു​ന്ന​തിനാ​ണ് ​ശ്ര​ദ്ധി​ച്ച​ത്.​ ​ക​ണ്ണൂ​രി​ലെ​ ​പാ​ർ​ട്ടി​യി​ലെ​ ​വ​ലി​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തി​രി​ച്ച​ടി​യു​ണ്ടാ​ക്കി.​ ​തോ​ൽ​വി​യു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഏ​റ്റെ​ടു​ക്കാ​ത്ത​ ​പി​ണ​റാ​യി​യെ​ ​ത​ന്നെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​ക്കി​യ​ത് ​ഇ​ട​തു​പാ​ർ​ട്ടി​ ​അ​നു​ഭാ​വി​ക​ളെ​ ​നി​രാ​ശ​യി​ലാ​ക്കി.​ ​പി​ണ​റാ​യി​ക്ക് ​പ്രാ​യ​പ​രി​ധി​യി​ൽ​ ​ഇ​ള​വ് ​ന​ൽ​കി​യ​ത് ​മു​ഖ്യ​മ​ന്ത്രി​യാ​കാൻവേ​ണ്ടി​യാ​ണെ​ന്നും​ ​വി​​​മ​ർ​ശ​ന​മു​യ​ർ​ന്നു.