ഓൺലൈൻ ബൈക്ക് ടാക്‌സികൾ ഇങ്ങനെ ഓടിയാൽ തടയും, തീരുമാനവുമായി സംഘടന
Tuesday 12 May 2026 10:35 PM IST
കൊച്ചി: ഓൺലൈൻ ബൈക്ക് ടാക്സികളായി ഓടുന്ന ബൈക്കുകൾക്ക് ടാക്സി പെർമിറ്റ് ഇല്ലാതെ ഓടുന്നതിനെതിരെ ഗതാഗത വകുപ്പ് നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ബൈക്കുകൾ തടയാൻ ഭാരതീയ കാംഗാർ സേന സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. യോഗം ശിവസേന യു.ബി.ടി സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ബി.കെ.എസ് സംസ്ഥാന സെക്രട്ടറി താമരക്കുളം രവി അദ്ധ്യക്ഷനായി. ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജി, വൈസ് പ്രസിഡന്റ് അജയൻ കെ.ചപ്പാത്ത്, ജോയിന്റ് സെക്രട്ടറി കെ.വൈ. കുഞ്ഞുമോൻ, സുരേഷ്‌കുമാർ, ടി.കെ. അരവിന്ദൻ, ജേക്കബ് കെ.തോമസ്, പ്രമോദ്, നിഷാദ് വെണ്ണല തുടങ്ങിയവർ സംസാരിച്ചു.