
ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ്. പുതിയ കണക്ക് പ്രകാരം ഫെബ്രുവരിയിൽ 75-ാം സ്ഥാനത്തായിരുന്ന ഇന്ത്യ നിലവിൽ 78-ാം സ്ഥാനത്തേയ്ക്ക് താഴ്ന്നിരിക്കുകയാണ്. അതേസമയം, വിസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ വീണ്ടും കരുത്തുകാട്ടിയിരിക്കുകയാണ് ഇന്ത്യ.
56 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ ഇനി യാത്ര ചെയ്യാൻ സാധിക്കും. വിസ-ഫ്രീ എൻട്രി, വിസ ഓൺ അറൈവൽ (വിഒഎ), ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) എന്നിവ വഴിയാണ് ഇന്ത്യക്കാർക്ക് ഈ സുവർണാവസരം ഒരുക്കിയിരിക്കുന്നത്. ഇത് പ്രകാരം 30 രാജ്യങ്ങൾ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് ഇനി വിസ ആവശ്യമില്ല. 23 രാജ്യങ്ങളിലേക്ക് വിസ ഓൺ അറൈവൽ ലഭിക്കും. ഇടിഎ സൗകര്യം വഴി 3 രാജ്യങ്ങളും സന്ദർശിക്കാം.
വിസ ആവശ്യമില്ലാത്ത പ്രധാന രാജ്യങ്ങൾ
ഭൂട്ടാൻ, നേപ്പാൾ, തായ്‌ലൻഡ്, മലേഷ്യ, കസാക്കിസ്ഥാൻ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ,ഹെയ്തി, മക്കാവു, മാലിദ്വീപ്, ശ്രീലങ്ക, മൗറീഷ്യസ്, സെനഗൽ, റുവാണ്ട, അംഗോള, ഗാംബിയ, ടാൻസാനിയ, ബാർബഡോസ്, ഡൊമിനിക്ക, ജമൈക്ക, ഗ്രനേഡ, ട്രിനിഡാഡ് & ടൊബാഗോ, സെന്റ് ലൂസിയ, ഫിജി, വാനുവാട്ടു, കുക്ക് ഐലന്റ്സ്, മൈക്രോനേഷ്യ, നിയു, സമോവ, മാർഷൽ ഐലന്റ്സ്, കിരിബതി, മോണ്ട്സെറാത്, ഫിലിപ്പീൻസ്.
ബറുണ്ടി, കംബോഡിയ, കേപ് വെർദെ ദ്വീപ്, കൊമോറോ ദ്വീപ്, ജിബൂട്ടി, എത്യോപ്യ, ഗിനിയ-ബിസാവു, ഇന്തോനേഷ്യ, ജോർദാൻ, ലാവോസ്, മഡഗാസ്കർ, മാർഷൽ ദ്വീപ്, മംഗോളിയ, മൊസാംബിക്ക്, മ്യാൻമർ, പലാവു, ഖത്തർ, സിയറ ലിയോൺ, സിയാൻ ലിയോൺ, തിമോർ, ടുവാലു, സിംബാബ്‌വെ.
ഇടിഎ
കെനിയ, സെയ്ഷെൽസ് , സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
