ഇനിയുള്ള ആറുമാസം വേണം അതിജാഗ്രത; ഈ ജീവിയെ സൂക്ഷിക്കണം, ഉപദ്രവിക്കരുതെന്ന് മുന്നറിയിപ്പ്
Saturday 21 March 2026 3:27 PM IST
ഏപ്രിൽ മുതൽ സെപ്തംബർ വരെ അതിജാഗ്രതയുടെ ആറുമാസക്കാലമാണെന്നും വവ്വാലുകളെ സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ്. ഇക്കാലയളവിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശം നൽകി.
- വവ്വാലുകളെ ഉപദ്രവിക്കരുത്.
- വവ്വാലുകൾ ചേക്കേറിയ മരങ്ങൾ നശിപ്പിക്കരുത്.
- വവ്വാലോ മറ്റേതെങ്കിലും ജീവികളോ കടിച്ച പഴങ്ങൾ കഴിക്കരുത്.
- പഴങ്ങൾ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
- പനിയുള്ളപ്പോഴും ആശുപത്രികളിൽ ആയിരിക്കുന്ന മുഴുവൻ സമയത്തും മാസ്ക് ധരിക്കുക.
- വളർത്തുമൃഗങ്ങളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തതിനു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നത് ശീലമാക്കുക.
- വിട്ടിൽ ആർക്കെങ്കിലും പനിക്ക് പുറമെ പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, ജന്നി, തീവ്രമായ തലവേദന, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വേഗത്തിൽ വൈദ്യസഹായം തേടുകയും ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്യുക.