തി​രു​വി​താം​കൂ​റി​ലെ ആദ്യ ക​മ്മ്യൂ​ണി​സ്റ്റ്

Sunday 04 January 2026 2:08 AM IST

കു​ള​ത്തൂ​ർ​ ​എ​ൻ.​ ​ദി​ലീ​പ് ​എ​ഴു​തി​യ​ ​'​കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ​ ​ചെ​റി​യാ​ൻ​ ​ജോ​ർ​ജ്"​ ​എ​ന്ന​ ​പു​സ്ത​കം തി​രു​വി​താം​കൂ​റി​ലെ​ ​ഒ​രു​ ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​ച​രി​ത്രം​ ​രേ​ഖ​പ്പെ​ടു​ത്തു​ന്നു.​ ​ദി​വാ​ൻ​ ​സ​ർ​ ​സി.​പി.​ ​രാ​മ​സ്വാ​മി​ ​അ​യ്യ​രു​ടെ​ ​നി​ഷ്ഠു​ര​ ​ഭ​ര​ണ​ത്തി​ന് ​എ​തി​രാ​യ​ ​ജ​ന​കീ​യ​ ​സ​മ​ര​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​കൊ​ടു​ത്ത​ ​ക​മ്മ്യൂ​ണി​സ്റ്റ് ​നേ​താ​വ് ​കെ.​സി.​ ​ജോ​ർ​ജ്ജി​ന്റെ​ ​ജീ​വി​തം​ ​ആ​ഴ​ത്തി​ലും​ ​സ​മ​ഗ്ര​മാ​യും​ ​ഈ​ ​കൃ​തി​യി​ൽ​ ​വ​ര​ച്ചു​കാ​ട്ടു​ന്നു.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​സ്ഥാ​പ​ക​ ​നേ​താ​ക്ക​ന്മാ​രി​ൽ​ ​കെ.​സി​യു​ടെ​ ​പ​ങ്കി​നെ​ക്കു​റി​ച്ച് ​മ​ന​സി​ലാ​ക്കി​യി​ട്ടു​ള്ള​വ​ർ​ ​വി​ര​ള​മാ​ണ്.​ ​അ​തി​ന് ​വി​രാ​മ​മി​ടു​ക​യാ​ണ് ​ഈ​ ​പു​സ്ത​കം. അ​മ്പ​ത് ​അ​ദ്ധ്യാ​യ​ങ്ങ​ളി​ലാ​യി​ ​കെ.​സി.​ ​ജോ​ർ​ജ്ജി​ന്റെ​ ​ജീ​വി​തം​ ​ആ​ദ്യ​വ​സാ​നം​ ​ഒ​രു​ ​മ​ടു​പ്പും​കൂ​ടാ​തെ​ ​വാ​യി​ച്ചു​പോ​കാ​വു​ന്ന​ ​ല​ളി​ത​മാ​യ​ ​ശൈ​ലി​യി​ലാ​ണ് ​ര​ച​ന.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ബാ​ല്യം,​ ​പ​ഠ​ന​കാ​ലം,​ ​വ​ക്കീ​ൽ​പ്പ​ണി.​ ​രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം,​ ​ഒ​ളി​വ് ​ജീ​വി​തം,​ ​ജ​യി​ൽ​വാ​സം,​ ​ആ​ദ്യ​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​സ​ഭ​യി​ലെ​ ​സ​ത്യ​പ്ര​തി​ജ്ഞ.​ ​വി​വാ​ഹം,​ ​കു​ടും​ബ​ജീ​വി​തം​ ​എ​ന്നി​വ​ ​കൂ​ടാ​തെ​ ​സ​ഖാ​വി​ന്റെ​ ​അ​വ​സാ​ന​ ​നാ​ളു​ക​ളെ​ക്കു​റി​ച്ച് ​മൂ​ത്ത​ ​മ​ക​ൻ​ ​ചെ​റി​യാ​ൻ​ ​ജോ​ർ​ജ്ജി​ന്റെ​ ​വി​വ​ര​ണ​വും​ ​ചേ​ർ​ത്തി​രി​ക്കു​ന്നു.​ ​എ​ൻ.​ ​ദി​ലീ​പി​ന്റെ​ ​ഈ​ ​കൃ​തി​ ​വ​രും​ത​ല​മു​റ​ക​ൾ​ക്ക് ​പ​ഠ​നാ​ർ​ഹ​മാ​യ​ ​ഒ​ന്നാ​ണ് ​എ​ന്ന് ​മു​ല്ല​ക്ക​ര​ ​ര​ത്‌​നാ​ക​ര​ൻ​ ​അ​വ​താ​രി​ക​യി​ൽ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​ണ്. എ​ണ്ണ​മ​റ്റ​ ​നേ​താ​ക്ക​ൾ​ ​എ​ത്ര​മാ​ത്രം​ ​ത്യാ​ഗം​ ​സ​ഹി​ച്ചാ​ണ് ​നാം​ ​ഇ​ന്നു​ ​കാ​ണു​ന്ന​ ​രാ​ഷ്ട്രീ​യാ​വ​സ്ഥ​യി​ൽ​ ​എ​ത്തി​ച്ചേ​ർ​ന്ന​തെ​ന്ന് ​ഈ​ ​പു​സ്ത​കം​ ​വാ​യി​ക്കു​മ്പോ​ൾ​ ​മ​ന​സി​ലാ​കും.​ ​ഒ​രു​ ​ഉ​ത്ത​മ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​എ​ങ്ങ​നെ​ ​ആ​യി​രി​ക്ക​ണ​മെ​ന്ന് ​കെ.​സി​യു​ടെ​ ​ജീ​വി​തം​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​കെ.​സി.​ ​ജോ​ർ​ജ്ജി​നെ​ക്കു​റി​ച്ചു​ള്ള​ ​മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​ ​വാ​ക്കു​ക​ൾ​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​ണ്.​ ​'​കെ.​സി.​ ​ജോ​ർ​ജ്ജ് ​ക​മ്മ്യൂ​ണി​സ്റ്റ് ​ആ​ണെ​ങ്കി​ൽ​ ​ഞാ​നും​ ​ക​മ്മ്യൂ​ണി​സ്റ്റ് ​ആ​ണ്"​ ​എ​ന്നാ​ണ് ​ഗാ​ന്ധി​ ​പ​റ​ഞ്ഞ​ത്.​ ​കെ.​സി.​ ​ജോ​ർ​ജ്ജി​ന് ​വൈ​ക്കം​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​റു​മാ​യു​ള്ള​ ​അ​ടു​പ്പ​വും​ ​പ​ര​സ്പ​ര​ ​സ്നേ​ഹ​വും​ ​ഈ​ ​പു​സ്ത​ക​ത്തി​ൽ​ ​തു​റ​ന്നു​കാ​ട്ടു​ന്നു​ണ്ട്. കൂ​ടാ​തെ,​​​ ​കെ.​സി​യു​ടെ​ ​അ​മ്മ​യ്ക്ക് ​മ​ക​നോ​ടു​ള്ള​ ​സ്നേ​ഹം,​ ​അ​ന്ന​മ്മ​ ​എ​ന്ന​ ​സ​ഹോ​ദ​രി​ക്ക് ​അ​വ​രു​ടെ​ ​മ​ര​ണം​വ​രെ​ ​കെ.​സി​യോ​ട് ​ഉ​ണ്ടാ​യി​രു​ന്ന​ ​സ്നേ​ഹം​ ​ഇ​തെ​ല്ലാം​ ​ഈ​ ​കൃ​തി​ ​വാ​യി​ക്കു​മ്പോ​ൾ​ ​വാ​യ​ന​ക്കാ​ർ​ക്കു​ ​കി​ട്ടു​ന്ന​ ​കൗ​തു​ക​ങ്ങ​ളാ​യി​രി​ക്കും.​ ​ഹൃ​ദ​യ​ത്തി​ൽ​ ​ത​ട്ടു​ന്ന​ ​ശൈ​ലി​യി​ലാ​ണ് ​കെ.​സി​യു​ടെ​ ​മൂ​ത്ത​മ​ക​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ന്ത്യ​നി​മി​ഷ​ത്തെ​ക്കു​റി​ച്ച് ​വി​വ​രി​ക്കു​ന്ന​ത്.​ ​ആ​ല​പ്പു​ഴ​ ​വ​ലി​യ​ ​ചു​ടു​കാ​ട്ടി​ൽ​ ​പു​ന്ന​പ്ര​ ​വ​യ​ലാ​ർ​ ​ര​ക്ത​സാ​ക്ഷി​ക​ൾ​ ​അ​ന്ത്യ​വി​ശ്ര​മം​ ​കൊ​ള്ളു​ന്ന​ ​മ​ണ്ണി​ലാ​ണ് ​കെ.​സി​യും​ ​അ​ന്ത്യ​വി​ശ്ര​മം​ ​കൊ​ള്ളു​ന്ന​ത്. ആ​ ​പു​ന്ന​പ്ര​ ​വ​യ​ലാ​ർ​ ​സ്വാ​ത​ന്ത്ര്യ​ ​നാ​യ​ക​ന്റെ​ ​ച​രി​ത്രം​ ​ക്ര​മ​മാ​യി,​​​ ​ഒ​രു​ ​മാ​ല​യി​ലെ​ ​മു​ത്തു​ക​ൾ​ ​പോ​ലെ​ ​അ​ടു​ക്കി​യാ​ണ് ​കു​ള​ത്തൂ​ർ​ ​എ​ൻ.​ ​ദി​ലീ​പ് ​ഈ​ ​പു​സ്ത​കം​ ​ര​ചി​ച്ചി​രി​ക്കു​ന്ന​ത്.​ ​പ്ര​ഭാ​ത് ​ബു​ക്ക് ​ഹൗ​സ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ഈ​ ​കൃ​തി​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ളും​ ​രാ​ഷ്ട്രീ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ഓ​രോ​ ​വീ​ട്ടി​ലും​ ​വാ​ങ്ങി​ ​സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.​ ​ച​രി​ത്ര​ത്തെ​ ​വ​ള​ച്ചൊ​ടി​ക്കു​ന്ന​ ​ഇ​ക്കാ​ല​ത്ത് ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​പു​സ്ത​ക​ങ്ങ​ൾ​ ​വാ​യ​ന​ക്കാ​രു​ടെ​ ​കൈ​ക​ളി​ൽ​ ​എ​ത്തേ​ണ്ട​ത് ​അ​നി​വാ​ര്യ​മാ​ണ്.