SignIn
Kerala Kaumudi Online
Sunday, 31 May 2026 2.05 AM IST

സ്വാ​മി​ അ​വ്യ​യാ​ന​ന്ദ​ /​ അ​ക​വും​ പു​റ​വും​ ക​വി​യു​ന്ന​ ദ​ർ​ശ​ന​ മ​ധു​രം​

d



​സ്വ​​​ത​​​വേ​​​ ​മ​​​റ്റൊ​​​ന്നും​​​ ​ഇ​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണെ​​​ങ്കി​​​ൽ​​​ ​പോ​​​ലും​​​ ​അ​​​റി​​​വു​​​ള്ള​​​വ​​​ർ​​​ ​എ​​​ല്ലാ​​​ ​സൗ​​​ഭാ​​​ഗ്യ​​​ങ്ങ​​​ൾ​​​ക്കും​​​ ​മു​​​ക​​​ളി​​​ലാ​​​യി​​​ ​ഭ​​​വി​​​ക്കു​​​ന്നു​​​ ​എ​​​ന്ന് ​ഋ​​​ഷി​​​ക​​​വി​​​യാ​​​യ​​​ ​തി​​​രു​​​വ​​​ള്ളു​​​വ​​​ർ​​​ ​ഓ​​​ർ​​​മ്മി​​​പ്പി​​​ക്കു​​​ന്നു​​.​ ​അ​​​ക്കൂ​​​ട്ട​​​ർ​​​ക്ക് ​എ​​​ല്ലാ​​​റ്റി​​​ന്മേ​​​ലും​​​ ​ആ​​​ധി​​​പ​​​ത്യം​​​ ​ഉ​​​റ​​​യ്ക്കു​​​ന്നു​​.​ ​എ​​​ന്നാ​​​ൽ​​​ ​എ​​​ന്തൊ​​​ക്കെ​​​ ​എ​​​ത്ര​​​യൊ​​​ക്കെ​​​ ​ഉ​​​ണ്ടാ​​​യാ​​​ലും​​​ ​അ​​​വി​​​വേ​​​കി​​​ക​​​ൾ​​​ ​ശു​​​ദ്ധ​​​ശൂ​​​ന്യ​​​ന്മാ​​​ർ​​​ ​ത​​​ന്നെ​​.​ ​ധ​​​ന​​​ത്തെ​​​ക്കാ​​​ൾ​​​ ​മൂ​​​ല്യ​​​വ​​​ത്താ​​​യ​​​ത് ​അ​​​റി​​​വാ​​​ണ്.​ ​വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ൾ​​​ക്കും​​​ ​നി​​​ർ​​​വ​​​ച​​​ന​​​ങ്ങ​​​ൾ​​​ക്കും​​​ ​അ​​​പ്പു​​​റ​​​മാ​​​ണ് ​അ​​​റി​​​വി​​​ന്റെ​​​ ​സ​​​ന്നി​​​ധി​​.​ ​'​​​അ​​​റി​​​വ്"​​​ ​എ​​​ന്ന​​​ ​പേ​​​രി​​​ൽ​​​ ​വ​​​ലം​​​വ​​​യ്ക്കും​​​തോ​​​റും​​​ ​പൊ​​​രു​​​ളും​​​ ​മാ​​​ഹാ​​​ത്മ്യ​​​വും​​​ ​തെ​​​ളി​​​യു​​​ന്ന​​​ ​അ​​​റി​​​വി​​​നെ​​​പ്പ​​​റ്റി​​​ ​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​ ​ര​​​ചി​​​ച്ച​​​ ​ക​​​വി​​​ത​​​ ​എ​​​ത്ര​​​ ​ഉ​​​ദാ​​​ത്ത​​​മാ​​​ണ്.
​​'​​​തീ​​​ർ​​​ത്ഥാ​​​ട​​​ന​​​ ​പാ​​​ഥേ​​​യം​​​"​​​ ​എ​​​ന്ന​​​ ​സ്വാ​​​മി​​​ ​അ​​​വ്യ​​​യാ​​​ന​​​ന്ദ​​​യു​​​ടെ​​​ ​ല​​​ഘു​​​വെ​​​ങ്കി​​​ലും​​​ ​ബൃ​​​ഹ​​​ത്താ​​​യ​​​ ​ചി​​​ന്ത​​​ക​​​ളു​​​ടെ​​​ ​ശൃം​​​ഗം​​​ ​ന​​​മ്മെ​​​ ​വി​​​സ്മ​​​യി​​​പ്പി​​​ക്കു​​​ന്നു​​.​ ​മ​​​നു​​​ഷ്യ​​​രാ​​​ശി​​​യു​​​ടെ​​​ ​പ്ര​​​യാ​​​ണം​​​ ​അ​​​വി​​​നാ​​​ശി​​​യാ​​​യ​​​ ​അ​​​റി​​​വി​​​ന്റെ​​​ ​പ​​​ർ​​​വ​​​ത​​​ത്തി​​​ലേ​​​ക്കാ​​​യി​​​രി​​​ക്ക​​​ണം​​.​ ​അ​​​വി​​​ടെ​​​ ​ഇ​​​റ​​​ക്ക​​​ങ്ങ​​​ളി​​​ല്ല​​.​ ​ക​​​യ​​​റ്റ​​​ങ്ങ​​​ളേ​​​യു​​​ള്ളു​​.​ ​ക​​​യ​​​റാ​​​നു​​​ള്ള​​​ ​ആ​​​ ​കു​​​ന്നി​​​ന്റെ​​​ ​പേ​​​ര് ​ശി​​​വ​​​ഗി​​​രി​​​ ​എ​​​ന്ന് ​സാ​​​ര​​​വ​​​ത്താ​​​യ​​​ ​ചി​​​ന്ത​​​ക​​​ളു​​​ടെ​​​ ​മ​​​ഹാ​​​തീ​​​ർ​​​ത്ഥാ​​​ട​​​ക​​​നാ​​​യ​​​ ​സ്വാ​​​മി​​​ ​സ്ഥാ​​​പി​​​ക്കു​​​ന്നു​​.​ ​വെ​​​റും​​​ ​സ്ഥാ​​​പി​​​ക്ക​​​ല​​​ല്ല​​.​ ​ഗു​​​രു​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും​​​ ​ഗു​​​രു​​​സൂ​​​ക്ത​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​മു​​​ള്ള​​​ ​ബ​​​ല​​​വ​​​ത്താ​​​യ​​​ ​സ്ഥാ​​​പി​​​ച്ചെ​​​ടു​​​ക്ക​​​ൽ​​​ ​ത​​​ന്നെ​.
​​ശി​​​വ​​​ഗി​​​രി​​​യെ​​​ ​വ​​​ലം​​​ ​വ​​​ച്ചാ​​​ൽ​​​ ​കൈ​​​ലാ​​​സ​​​ ​പ​​​രി​​​ക്ര​​​മ​​​ണം​​​ ​ത​​​ന്നെ​​​യെ​​​ന്ന് ​ഈ​​​ ​മ​​​ഹാ​​​ത്മാ​​​വ് ​വി​​​ശ്വ​​​സി​​​ക്കു​​​ന്നു​​.​ ​ശി​​​വ​​​ഗി​​​രി​​​യെ​​​ ​അ​​​റി​​​ഞ്ഞാ​​​ൽ​​​ ​മ​​​ഹാ​​​ഗു​​​രു​​​വി​​​നെ​​​ ​ആ​​​ഴ​​​ത്തി​​​ലും​​​ ​ഉ​​​യ​​​ര​​​ത്തി​​​ലും​​​ ​അ​​​റി​​​യു​​​ന്ന​​​തി​​​ന് ​തു​​​ല്യം​​.​ ​സ്വാ​​​മി​​​ ​അ​​​വ്യ​​​യാ​​​ന​​​ന്ദ​​​യു​​​ടെ​​​ ​കൃ​​​തി​​​ക​​​ൾ​​​ ​പേ​​​രി​​​ലും​​​ ​ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ലും​​​ ​ക​​​വി​​​ത​​​യോ​​​ട് ​തൊ​​​ട്ടു​​​രു​​​മ്മി​​​ ​നി​​​ൽ​​​ക്കു​​​ന്നു​​.​ ​ശി​​​വ​​​ഗി​​​രി​​​യി​​​ലെ​​​ ​ഒ​​​രു​​​ ​സ​​​ന്യാ​​​സി​​​വ​​​ര്യ​​​ൻ​​​ ​എ​​​ന്ന​​​തി​​​ന​​​പ്പു​​​റം​​​ ​ഋ​​​ഷി​​​ക​​​വി​​​ ​മ​​​ന​​​സി​​​ലൂ​​​ടെ​​​യാ​​​ണ് ​അ​​​ദ്ദേ​​​ഹം​​​ ​ലോ​​​ക​​​ത്തെ​​​ ​ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു​​​ ​പ​​​റ​​​യാം​.
​​സ​​​ന്യാ​​​സം​​​ ​സ്വീ​​​ക​​​രി​​​ച്ചി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ​​​ ​സ്വാ​​​മി​​​ ​അ​​​വ്യ​​​യാ​​​ന​​​ന്ദ​​​ ​ക​​​വി​​​ത​​​യു​​​ടെ​​​ ​പാ​​​ഥേ​​​യ​​​വു​​​മാ​​​യി​​​ ​സ​​​ഞ്ച​​​രി​​​ക്കു​​​മാ​​​യി​​​രു​​​ന്നു​​.​ ​ഗ​​​ദ്യ​​​ത്തി​​​ലൂ​​​ടെ​​​ ​ത​​​ന്റെ​​​ ​ചി​​​ന്ത​​​ക​​​ൾ​​​ ​പ​​​ങ്കു​​​വ​​​യ്ക്കു​​​മ്പോ​​​ഴും​​​ ​ക​​​വി​​​ത​​​യു​​​ടെ​​​ ​കു​​​ട​​​മു​​​ല്ല​​​പ്പൂ​​​മ​​​ണം​​​ ​അ​​​തി​​​ൽ​​​ ​നി​​​ന്ന് ​പ്ര​​​സ​​​രി​​​ക്കു​​​ന്നു​​.​ ​അ​​​റി​​​വി​​​ന്റെ​​​ ​സം​​​ഘ​​​നൃ​​​ത്തം​​​ ​മു​​​ത​​​ൽ​​​ ​ശി​​​വ​​​ഗി​​​രി​​​ ​തീ​​​ർ​​​ത്ഥാ​​​ട​​​ക​​​ന്റെ​​​ ​വ​​​ഴി​​​ത്താ​​​ര​​​ക​​​ൾ​​​ ​വ​​​രെ​​​യു​​​ള്ള​​​ ​പ​​​ത്തൊ​​​മ്പ​​​തു​​​ ​ചി​​​ന്താ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ ​മ​​​ന​​​സ് ​കൊ​​​ണ്ട് ​സ​​​ഞ്ച​​​രി​​​ക്കു​​​മ്പോ​​​ൾ​​​ ​ന​​​മു​​​ക്കും​​​ ​ആ​​​ ​സു​​​ഗ​​​ന്ധം​​​ ​അ​​​നു​​​ഭ​​​വി​​​ക്കാ​​​നാ​​​കു​​​ന്നു​​.​ ​തീ​​​ർ​​​ത്ഥ​​​ ​മ​​​ന​​​സ്,​​​ ​സ്‌​​​നേ​​​ഹ​​​മേ​​​ഘം​​,​​​ ​സ്‌​​​നേ​​​ഹ​​​മ​​​ഞ്ഞ​​​യു​​​ടെ​​​ ​ദി​​​വ്യ​​​തീ​​​ർ​​​ത്ഥം​​,​​​ ​സ​​​ക​​​ല​​​ ​സ​​​മ​​​യി​​​ക​​​ൾ​​​ക്കു​​​മാ​​​യി​​​ ​ഒ​​​രു​​​ ​തീ​​​ർ​​​ത്ഥാ​​​ട​​​നം​​,​​​ ​തീ​​​ർ​​​ത്ഥാ​​​ട​​​ന​​​ത്തി​​​ന്റെ​​​ ​കു​​​ളി​​​ർ​​​മ​​​തി​​​സ്പ​​​ർ​​​ശം​​​ ​തു​​​ട​​​ങ്ങി​​​യ​​​ ​ത​​​ല​​​വാ​​​ച​​​ക​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ണ്ട് ​ക​​​വി​​​ത​​​യു​​​ടെ​​​ ​നി​​​ലാ​​​സ്പ​​​ർ​​​ശം​​.​ ​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​ഗു​​​രു​​​ദേ​​​വ​​​നെ​​​ ​നെ​​​ഞ്ചി​​​ലേ​​​റ്റി​​​ ​ഉ​​​ൾ​​​പ്പു​​​ള​​​ക​​​ത്തോ​​​ടെ​​​ ​സാ​​​ഹി​​​ത്യാ​​​സ്വാ​​​ദ​​​ന​​​ത്തോ​​​ടെ​​​ ​ജീ​​​വി​​​തം​​​ ​ന​​​യി​​​ക്കു​​​ന്ന​​​ ​ഒ​​​രു​​​ ​സ​​​ന്യാ​​​സി​​​യാ​​​ണ് ​സ്വാ​​​മി​​​ ​അ​​​വ്യ​​​യാ​​​ന​​​ന്ദ​​​യെ​​​ന്ന് ​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​ധ​​​ർ​​​മ്മ​​​സം​​​ഘം​​​ ​ട്ര​​​സ്റ്റ് ​പ്ര​​​സി​​​ഡ​​​ന്റ് ​സ്വാ​​​മി​​​ ​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ ​പ്ര​​​സാ​​​ധ​​​ക​​​ക്കു​​​റി​​​പ്പി​​​ൽ​​​ ​പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.​ ​സ്വാ​​​മി​​​യു​​​ടെ​​​ ​അ​​​ക​​​വും​​​ ​പു​​​റ​​​വും​​​ ​ഒ​​​രു​​​പോ​​​ലെ​​​ ​നി​​​റ​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് ​സാ​​​ഹി​​​ത്യ​​​മാ​​​ണ്.​ ​എ​​​ഴു​​​തു​​​മ്പോ​​​ൾ​​​ ​മാ​​​ത്ര​​​മ​​​ല്ല​​​ ​സം​​​സാ​​​രി​​​ക്കു​​​മ്പോ​​​ഴും​​​ ​എ​​​ല്ലാം​​​ ​ശാ​​​ര​​​ദാ​​​ദേ​​​വി​​​യു​​​ടെ​​​ ​വ​​​ര​​​പ്ര​​​സാ​​​ദം​​​ ​സ്വാ​​​മി​​​യി​​​ൽ​​​ ​പ്ര​​​കാ​​​ശി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യി​​​ ​കാ​​​ണാം​​​ ​എ​​​ന്ന​​​ ​വി​​​ല​​​യി​​​രു​​​ത്ത​​​ലും​​​ ​പൂ​​​ർ​​​ണ​​​മാ​​​യി​​​ ​ശ​​​രി​​​യാ​​​ണെ​​​ന്ന് ​അ​​​വ്യ​​​യാ​​​ന​​​ന്ദ​​​ ​സ്വാ​​​മി​​​യെ​​​ ​വാ​​​യി​​​ക്കു​​​മ്പോ​​​ഴും​​​ ​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​ര​​​ച​​​ന​​​ക​​​ൾ​​​ ​നി​​​രീ​​​ക്ഷി​​​ക്കു​​​മ്പോ​​​ഴും​​​ ​ബോ​​​ദ്ധ്യ​​​പ്പെ​​​ടും​.
​​ഗു​​​രു​​​ദേ​​​വ​​​ൻ​​​ ​ഇ​​​രു​​​ന്ന​​​യി​​​ട​​​ങ്ങ​​​ളെ​​​ല്ലാം​​​ ​തീ​​​ർ​​​ത്ഥ​​​ങ്ങ​​​ളാ​​​യ​​​ത് ​നി​​​ര​​​ന്ത​​​ര​​​മാ​​​യ​​​ ​അ​​​ന്വേ​​​ഷ​​​ണ​​​ ​മ​​​ന​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​പ​​​രി​​​ണ​​​തി​​​യി​​​ലാ​​​ണ്.​ ​ത​​​ന്മ​​​യീ​​​ ​ഭാ​​​വ​​​മാ​​​ണ​​​ത്.​ ​അ​​​തോ​​​ടെ​​​ ​സാ​​​ധ​​​ന​​​ ​പൂ​​​ർ​​​ണ​​​മാ​​​കു​​​ന്നു​​.​ ​ഇ​​​വി​​​ടെ​​​യാ​​​ണ് ​ജ്ഞാ​​​നം​​.​ ​ജ്ഞാ​​​ന​​​ത്തി​​​ന്റെ​​​ ​ഫ​​​ല​​​ശ്രു​​​തി​​​യി​​​ലാ​​​ണ് ​ഏ​​​ക​​​ത​​​യു​​​ടെ​​​ ​തി​​​രു​​​മി​​​ഴി​​​ ​വി​​​ട​​​രു​​​ന്ന​​​ത്.​ ​അ​​​വ്യ​​​യാ​​​ന​​​ന്ദ​​​സ്വാ​​​മി​​​യു​​​ടെ​​​ ​മ​​​ന​​​സി​​​ലെ​​​ ​ക​​​വി​​​യും​​​ ​ചി​​​ന്ത​​​ക​​​നും​​​ ​ഇ​​​വി​​​ടെ​​​ ​മു​​​ഖാ​​​മു​​​ഖം​​​ ​നോ​​​ക്കി​​​ ​മ​​​ന്ദ​​​ഹ​​​സി​​​ക്കു​​​ന്ന​​​ത് ​ന​​​മു​​​ക്ക് ​നേ​​​രി​​​ൽ​​​ ​കാ​​​ണാ​​​നാ​​​കും​.
​​വ​​​ർ​​​ഷം​​​തോ​​​റും​​​ ​സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തും​​​ ​പു​​​റ​​​ത്തു​​​നി​​​ന്നു​​​മാ​​​യി​​​ ​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ​ഗു​​​രു​​​ഭ​​​ക്ത​​​ർ​​​ ​ശി​​​വ​​​ഗി​​​രി​​​യി​​​ലേ​​​ക്ക് ​ഒ​​​ഴു​​​കു​​​ന്നു​​.​ ​സ​​​മാ​​​ധി​​​ക്കു​​​ ​മു​​​ന്നി​​​ൽ​​​ ​നി​​​റ​​​ക​​​ണ്ണു​​​ക​​​ളോ​​​ടെ​​​ ​നി​​​ൽ​​​ക്കു​​​ന്നു​​.​ ​ശാ​​​ര​​​ദാ​​​ദേ​​​വി​​​ക്കു​​​ ​മു​​​ന്നി​​​ൽ​​​ ​നി​​​ന്ന് ​ഹൃ​​​ദ​​​യം​​​ ​കൊ​​​ണ്ട് ​പ്രാ​​​ർ​​​ത്ഥി​​​ക്കു​​​ന്നു​​.​ ​വീ​​​ണ്ടും​​​ ​അ​​​ടു​​​ത്ത​​​ ​തീ​​​ർ​​​ത്ഥാ​​​ട​​​ന​​​ത്തി​​​ന് ​വ​​​രാ​​​നാ​​​യി​​​ ​അ​​​വ​​​ർ​​​ ​മ​​​ട​​​ങ്ങു​​​മ്പോ​​​ഴും​​​ ​ശി​​​വ​​​ഗി​​​രി​​​യി​​​ൽ​​​ ​നി​​​ന്ന് ​അ​​​വ​​​ർ​​​ ​സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തെ​​​ന്തെ​​​ന്ന് ​അ​​​വ​​​ർ​​​ക്കു​​​ ​ത​​​ന്നെ​​​ ​നി​​​ശ്ച​​​യ​​​മു​​​ണ്ടാ​​​കി​​​ല്ല​​.​ ​മ​​​ന​​​സി​​​നെ​​​ ​ആ​​​ർ​​​ദ്ര​​​മാ​​​ക്കു​​​ന്ന​​​ ​ഗു​​​രു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്റെ​​​ ​ക​​​ൽ​​​ക്ക​​​ണ്ടം​​​ ​അ​​​വ​​​ർ​​​ ​നു​​​ണ​​​ഞ്ഞി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ടാ​​​കും​​.​ ​ത​​​ങ്ങ​​​ൾ​​​ ​വ​​​ലം​​​ ​വ​​​ച്ച​​​ ​ശി​​​വ​​​ഗി​​​രി​​​ ​ജീ​​​വി​​​ത​​​പാ​​​ഠ​​​ങ്ങ​​​ൾ​​​ ​അ​​​രു​​​ളി​​​യ​​​ ​ഗു​​​രു​​​പ​​​ഥം​​​ ​ത​​​ന്നെ​​​യെ​​​ന്ന് ​മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ടാ​​​കാം​​.​ ​മ​​​ഹാ​​​തീ​​​ർ​​​ത്ഥാ​​​ട​​​നം​​​ ​ജീ​​​വി​​​ത​​​വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്കും​​​ ​ഹൃ​​​ദ​​​യ​​​വി​​​ശാ​​​ല​​​ത​​​യി​​​ലേ​​​ക്കും​​​ ​സ​​​ഞ്ച​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ​അ​​​വ്യ​​​യാ​​​ന​​​ന്ദ​​​ ​സ്വാ​​​മി​​​ ​താ​​​ല്പ​​​ര്യ​​​പ്പെ​​​ടു​​​ന്നു​​.​ ​അ​​​തി​​​നു​​​ള്ള​​​ ​അ​​​ക്ഷ​​​ര​​​പാ​​​ഥേ​​​യ​​​മാ​​​ണ് ​പ​​​രി​​​ഷ്ക്ക​​​രി​​​ച്ച​​​ ​ഈ​​​ ​ര​​​ണ്ടാം​​​ ​പ​​​തി​​​പ്പ്.
​​ശി​​​വ​​​ഗി​​​രി​​​യു​​​ടെ​​​ ​താ​​​ഴ്‌​​​‌​​​വ​​​ര​​​യി​​​ൽ​​​ ​സ്വാ​​​മി​​​യു​​​ടെ​​​ ​ആ​​​ദ്യ​​​പു​​​സ്ത​​​കം​​.​ ​ശി​​​വ​​​ഗി​​​രി​​​ ​ന​​​മ്മു​​​ടെ​​​ ​പു​​​ണ്യ​​​തീ​​​ർ​​​ത്ഥം​​,​​​ ​അ​​​ന​​​ന്ത​​​ത​​​യു​​​ടെ​​​ ​തി​​​രു​​​ന​​​ട​​​യി​​​ൽ​​,​​​ ​ദൈ​​​വ​​​ദ​​​ശ​​​കം​​​ ​വ്യാ​​​ഖ്യാ​​​നം​​,​​​ ​സ്വാ​​​നു​​​ഭ​​​വ​​​ഗീ​​​തി​​​ ​വ്യാ​​​ഖ്യാ​​​നം​​​ ​തു​​​ട​​​ങ്ങി​​​യ​​​ ​ര​​​ച​​​ന​​​ക​​​ളി​​​ലെ​​​ല്ലാം​​​ ​സ്വാ​​​മി​​​യു​​​ടെ​​​ ​ദ​​​ർ​​​ശ​​​ന​​​മ​​​ധു​​​രം​​​ ​പു​​​ര​​​ണ്ട​​​വ​​.​ 2​​0​​1​​3​​​-​​​ൽ​​​ ​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ ​ആ​​​ദ്യ​​​ ​പ​​​തി​​​പ്പി​​​ൽ​​​ ​മ​​​ല​​​യാ​​​ള​​​ത്തി​​​ന് ​ഏ​​​റ്റ​​​വും​​​ ​പ്രി​​​യ​​​പ്പെ​​​ട്ട​​​ ​ക​​​ഥാ​​​കാ​​​‌​​​ര​​​ൻ​​​ ​സി​​.​ ​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്റെ​​​ ​അ​​​വ​​​താ​​​രി​​​ക​​​യു​​​ണ്ട്.​ ​'​​​രു​​​ചി​​​ക​​​ര​​​വും​​​ ​പോ​​​ഷ​​​ക​​​വു​​​മാ​​​യ​​​ ​ഇ​​​തു​​​ ​കൈ​​​യി​​​ൽ​​​ ​ക​​​രു​​​തു​​​ക​​​"​​​ ​എ​​​ന്ന​​​ ​ത​​​ല​​​ക്കെ​​​ട്ടി​​​ലു​​​ള്ള​​​ ​കാ​​​ച്ചി​​​ക്കു​​​റു​​​ക്കി​​​യ​​​ ​അ​​​നു​​​ഗ്ര​​​ഹ​​​മൊ​​​ഴി​​​ ​അ​​​ർ​​​ത്ഥ​​​പൂ​​​ർ​​​ണ​​​മാ​​​ണ്.
​​ഗു​​​രു​​​ദേ​​​വ​​​നെ​​​ ​ദ​​​ശാ​​​ബ്ദ​​​ങ്ങ​​​ളു​​​ടെ​​​ ​ധ്യാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യും​​​ ​മ​​​ന​​​ന​​​ത്തി​​​ലൂ​​​ടെ​​​യും​​​ ​ആ​​​ഴ​​​ത്തി​​​ല​​​റി​​​ഞ്ഞ​​​ ​അ​​​വ്യ​​​യാ​​​ന​​​ന്ദ​​​ ​സ്വാ​​​മി​​​ക്ക് ​മൗ​​​ന​​​മാ​​​ണ് ​ഏ​​​റ്റ​​​വും​​​ ​പ്രി​​​യം.​ ​മ​​​ന്ദ​​​ഹാ​​​സ​​​ത്തെ​​​ളി​​​മ​​​യു​​​ള്ള​​​ ​മൗ​​​നം​​.​ ​അ​​​തി​​​നെ​​​ ​അ​​​ക്ഷ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ ​പ​​​ക​​​രു​​​ന്ന​​​ ​ദൗ​​​ത്യം​​​ ​ഏ​​​റ്റ​​​വും​​​ ​വി​​​ശി​​​ഷ്ടം​​.​ ​അ​​​തു​​​ ​വാ​​​യി​​​ച്ച് ​ശി​​​വ​​​ഗി​​​രി​​​യെ​​​യും​​​ ​ഗു​​​രു​​​വി​​​നെ​​​യും​​​ ​തീ​​​ർ​​​ത്ഥാ​​​ട​​​ന​​​ത്തെ​​​യും​​​ ​തൊ​​​ട്ട​​​ടു​​​ത്തു​​​നി​​​ന്ന് ​ദ​​​ർ​​​ശി​​​ക്കാ​​​ൻ​​​ ​പ​​​ര്യാ​​​പ്ത​​​മാ​​​ണ് ​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​ര​​​ച​​​ന​​​ക​​​ൾ​​.​ ​ല​​​ളി​​​ത​​​വും​​​ ​കാ​​​വ്യ​​​സ്പ​​​ർ​​​ശ​​​വു​​​മു​​​ള്ള​​​ ​ആ​​​ ​ശൈ​​​ലി​​​ ​പു​​​ല​​​രൊ​​​ളി​​​പോ​​​ലെ​​​ ​പ്ര​​​സാ​​​ദാ​​​ത്മ​​​ക​​​മാ​​​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BOOK REVIEW, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY