മാന്നാർ: രണ്ട് ദിവസങ്ങളിലായി നടക്കുന്ന സി.പി.ഐ മാന്നാർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടനന് നടന്ന പൊതുസമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.ജി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സുരേഷ്‌കുമാർ ചേപ്പഴത്തി അദ്ധ്യക്ഷത വഹിച്ചു. മാന്നാർ മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ, സ്വാഗത സംഘംകൺവീനർ കെ.ആർ. രഗീഷ്, മാന്നാർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ജി രാജപ്പൻ, അഡ്വ ജി.ഉണ്ണികൃഷ്ണൻ, മണ്‌ഡലം കമ്മറ്റി അംഗങ്ങളായ ബി.രാജേഷ്, ജെ.രാജഗോപാൽ, സുധീർ എലവൺസ്, മഹിളാ സംഘം മണ്ഡലം സെക്രട്ടറി കവിതാ സുരേഷ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വിനിത് വിജയൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |