SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.04 PM IST

ഐ.സി ചാക്കോ ജന്മദിനാഘോഷം

Increase Font Size Decrease Font Size Print Page
books

കുട്ടനാട്:ഐ.സി അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തിൽ 27ന് രാവിലെ 10ന് ആരംഭിക്കുന്ന ഐ.സി ചാക്കോ ജന്മദിനാഘോഷവും സാഹിത്യോത്സവവും വയലാർ സാഹിത്യപുരസ്ക്കാരജേതാവ് വി.ഐ ജയിംസ് ഉദ്ഘാടനം ചെയ്യും. സമിതി രക്ഷാധികാരി രാമങ്കരി രാധാകൃഷ്ണൻ അധ്യക്ഷനാകും. കേരളസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. മാത്യു കെ. പി പുളിങ്കുന്ന്, ഡോ.ജെ.കെ.എസ്. വിട്ടൂർ,​ പി.ആർ സതീശൻ എന്നിവർ സംസാരിക്കും. സമിതി സെക്രട്ടറി ജസ്സി അലക്സ് സ്വാഗതവും ലിജു വിദ്യാധരൻ നന്ദിയും പറയും. തുടർന്ന് സാഹിത്യോത്സവം.എൻ.എ തോമസ് നീണ്ടിശ്ശേരി,​സരോജിനി ഉണ്ണിത്താൻ എന്നിവർ സംസാരിക്കും.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY