
കുട്ടനാട്: ഗുരുകാരുണ്യം സേവാസംഘം ട്രസ്റ്റിന്റെ 15ാമത് വാർഷികവും ക്രിസ്മസ്, പുതുവത്സരാഘോഷവും സോമൻ വള്ളോംചിറ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനിൽ മൂലയിൽ അദ്ധ്യക്ഷനായി. പ്രതിമാസ ചികിത്സധനസഹായ പദ്ധതിയായ സഞ്ജീവനി ,വിദ്യാദീപം സ്കോളർഷിപ്പ്, ഗുരുതരരോഗികൾക്കുള്ള ധനസഹായ പദ്ധതിയായ ഒപ്പം എന്നിവ ആരംഭിക്കുവാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് മോനിച്ചൻകുന്നത്തുപറമ്പിൽ സെക്രട്ടറി ജിനു, ശാസ്താംപറമ്പിൽ, ജോ സെക്രട്ടറി മംഗളൻചിറയിൽ, കമ്മറ്റി അംഗങ്ങളായ അജി, പ്രേംജി,സുരേഷ് ശരത്ത് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
