SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.04 PM IST

ഇടതുവെട്ടി, വലതുചാഞ്ഞ് ജോസ് ചെല്ലപ്പൻ ആലപ്പുഴ നഗരസഭ യു.ഡി.എഫ് ഭരിക്കും

Increase Font Size Decrease Font Size Print Page
jose

ആലപ്പുഴ: ആലപ്പുഴ നഗരസഭ ഇനി യു.ഡി.എഫ്​​ ഭരിക്കും. മംഗലം വാർഡിൽ നിന്ന്​ വിജയിച്ച സ്വത​​​ന്ത്രൻ ജോസ്​ ചെല്ലപ്പൻ ഉപാധി​കളോടെ പിന്തുണ നൽകിയതോടെ​ നഗരസഭാ ഭരണം സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചു​. പ്രഖ്യാപനത്തിന് പിന്നാലെ മുൻ നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ് ജോസ് ചെല്ലപ്പനെ വീട്ടിലെത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. നഗരസഭയിൽ ആർക്കും കേവലഭൂരിപക്ഷമില്ലാത്തതിനാൽ സ്വതന്ത്രന്റെ നിലപാട്​ നിർണായകമായിരുന്നു. യു.ഡി.എഫും എൽ.ഡി.എഫും പിന്തുണതേടി ജോസ്​ ചെല്ലപ്പനെ സമീപിച്ചതോടെ,​ നഗരസഭ വികസനം ലക്ഷ്യമിട്ട്​ അവതരിപ്പിച്ച വികസനരേഖ അംഗീകരിക്കണമെന്ന ആവശ്യം വാർഡിൽ രൂപവത്​കരിച്ച 10പേരുടെ സൗഹൃദസമിതി മുന്നോട്ടുവച്ചു.

ഇത്​ അംഗീകരിക്കാമെന്ന്​ യു.ഡി.എഫ്​ രേഖാമൂലം ഉറപ്പുനൽകിയതോടെ ​ ജോസ്​ ചെല്ലപ്പൻ പിന്തുണപ്രഖ്യാപിച്ചു. 26ന്​ നടക്കുന്ന അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ അനുകൂലമായി വോട്ടുചെയ്യുമെന്നും ജോസ്​ ചെല്ലപ്പൻ പറഞ്ഞു.

നഗരസഭയുടെ വികസനം ആര്​ അംഗീകരിച്ചാലും അവർക്കൊപ്പം ചേരുമെന്നതായിരുന്നു ജോസ്​ ചെല്ലപ്പന്റെയും സൗഹൃദസമിതിയുടെയും തീരുമാനം. യു.ഡി.എഫും എൽ.ഡി.എഫും ഇവരുമായി ചർച്ച നടത്തി. യു.ഡി.എഫിന് വേണ്ടി കെ.സി.വേണുഗോപാൽ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ്, മുൻ നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. ഒടുവിൽ,​ കലാകാരൻ പി.എം. ആന്റണിയുടെ ഓർമ്മദിനത്തിൽ എക്​സിക്യൂട്ടിവ്​ സമിതി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജോസിന്റെ പിതാവ്​ ചെല്ലപ്പൻ, വാർഡ്​ സൗഹൃദസമിതി അംഗങ്ങളായ അനിൽ, ജോസ്​, മണിക്കുട്ടൻ, ജോണി, ദിലീപ്​, ശരത്​ എന്നിവർ പ​ങ്കെടുത്തു.

ജോസ് വൈസ് ചെയർമാൻ?

1.ഇ.എം.എസ്​ സ്​റ്റേഡിയത്തിന്റെ പൂർത്തീകരണമാണ്​ ജോസ്​ ചെല്ലപ്പന്റെ

വികസനരേഖയിൽ പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന ആവശ്യം.53 വാർഡുകളിലെയും കുറ്റകൃത്യങ്ങൾ തടയാനും മാലിന്യം വലിച്ചെറിയുന്ന സംസ്കാരം ഇല്ലാതാക്കാനും പൂർണമായുള്ള സി.സി.ടി.വി നിരീക്ഷമാണ്​ മറ്റൊരു ആവശ്യം

2. അദ്ധ്യക്ഷയുടെയും ഉപാദ്ധ്യക്ഷന്റെയും നേതൃത്വത്തിൽ മാസത്തിൽ രണ്ടുതവണ അദാലത്ത്​ നടത്തണം.ലൈഫ്​ പദ്ധതിയുടെ ഭാഗമായി 2017ൽ തുടങ്ങിയ ചാത്തനാട്​ ഫ്ലാറ്റ് സമുച്ചയം എത്രയും വേഗം പൂർത്തിയാക്കണം. ​മംഗലം റെയിൽവേക്രോസിന്​ മുകളിലൂടെ മേൽപാലം വേണമെന്നും ആവശ്യമുണ്ട്


3. അതേസമയം,​ ജോസ് ചെല്ലപ്പന്റെ ഉപാധികളിൽ വൈസ് ചെയർമാൻ സ്ഥാനം ഇടംപിടിച്ചിട്ടുണ്ടെന്ന തരത്തിൽ ചർച്ചകൾ വ്യാപകമാണ്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണത്തിന് യു.ഡി.എഫ് നേതൃത്വമോ,​ജോസ് ചെല്ലപ്പനോ തയാറായിട്ടില്ല. നാല് സീറ്റുകളിൽ വിജയിച്ച മുസ്ലീം ലീഗും ഉപാദ്ധ്യക്ഷ പദവിയെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്

കക്ഷിനില

ആകെ: 53

യു.ഡി.എഫ്:​ 23

എൽ.ഡി.എഫ്: 22

ബി.ജെ.പി: 5

സ്വതന്ത്രൻ: 1

എസ്.ഡി.പി.ഐ: 1

പി.ഡി.പി: 1

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY