
ആലപ്പുഴ: തിയോച്ചൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ബി റിയൽ പേരന്റിംഗ് ആൻഡ് മോട്ടിവേഷൻ ടീമിന്റെയും ആഭിമുഖ്യത്തിൽ ഓമനപ്പുഴയിലുള്ള സെന്റ് ആന്റണീസ് എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. കുട്ടികളുട പഠന പുരോഗതിയിലും സ്വഭാവ രൂപീകരണത്തിലും രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും സംഘടിപ്പിച്ചു. തിയോച്ചൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്ടർ റോയി പി.തിയോച്ചൻ ഉദ്ഘാടനം നിർവഹിച്ചു. എച്ച്.എം സുനിത സ്വാഗതം പറഞ്ഞു. കൗൺസലിംഗ് സൈക്കോളജിസ്റ്റുകളായ മറിയാമ്മ ജോസഫ്, കെ.എ.കുഞ്ഞുമോൾ എന്നിവർ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
