SignIn
Kerala Kaumudi Online
Saturday, 25 April 2026 4.43 PM IST

കുത്തിയതോട് വഴിയോര വിശ്രമകേന്ദ്രം കാടുകയറുന്നു

Increase Font Size Decrease Font Size Print Page
sacfdcsadfc

തുറവൂർ : ദേശീയപാതയോരത്ത് കുത്തിയതോട് ബസ്റ്റോപ്പിന് സമീപം പൊതുമരാമത്ത് വകുപ്പ് കോടികൾ മുടക്കി നിർമ്മിച്ച ആധുനിക വഴിയോര വിശ്രമകേന്ദ്രം ഉപയോഗശൂന്യമായി കാടുകയറി നശിക്കുകയാണ്. ഉയരപ്പാത യാഥാർത്ഥ്യമാകുന്നതോടെ കേന്ദ്രത്തിന്റെ പ്രസക്തി കുറയും. ഈ സാഹചര്യത്തിൽ വിശ്രമകേന്ദ്രം പഞ്ചായത്തിന് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു.

കോടംതുരുത്ത് പഞ്ചായത്തിന്റെ പരിധിയിൽ, പഞ്ചായത്ത് ഓഫീസിന് മുൻവശത്തായിട്ടാണ് ആധുനിക വിശ്രമകേന്ദ്രമുള്ളത്. ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവർക്ക് വിശ്രമിക്കാനും ലഘുഭക്ഷണം കഴിക്കാനും ശുചിമുറി ഉപയോഗിക്കാനും മൊബൈൽ ഫോൺ ചാർജ് ചെയ്യാനുമുള്ള സൗകര്യങ്ങൾ ഉൾപ്പടെയായിരുന്നു ഇതിന്റെ രൂപകൽപ്പന. കുട്ടികളുടെ പാർക്കും ഓപ്പൺ ഓഡിറ്റോറിയവും അടക്കമുള്ള സൗകര്യങ്ങൾ കേന്ദ്രത്തെ വ്യത്യസ്തമാക്കിയിരുന്നു. തുടക്കകാലത്ത് പ്രഭാതസവാരിക്കായി നടപ്പാതയും കുട്ടികളുടെ പാർക്കും പ്രദേശവാസികൾ ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് നാട്ടുകാർക്ക് പ്രവേശനം നിയന്ത്രിച്ചതോടെ ഉപയോഗം കുറഞ്ഞു.

2015 ഏപ്രിൽ 4ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ശിലാസ്ഥാപനം നിർവഹിച്ച കേന്ദ്രം 2018 മേയ് 21ന് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം ചെയ്തത്.

വിശ്രമകേന്ദ്രത്തിലെ റസ്റ്റോറന്റ് തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് നടത്തിപ്പിൽ പ്രശ്നങ്ങൾ ഉണ്ടായി. ടോയ്ലറ്റുകൾ പണമടച്ച് ഉപയോഗിക്കേണ്ട സംവിധാനമാക്കിയതോടെ യാത്രക്കാരുടെ വരവ് കുറഞ്ഞു. നടത്തിപ്പ് ഏറ്റെടുത്തവർക്ക് തുടരാൻ കഴിയാതെ റസ്റ്റോറന്റും അനുബന്ധ സ്ഥാപനങ്ങളും പൂട്ടി. ഇപ്പോൾ കാടുകയറി പാഴായ വിശ്രമകേന്ദ്രം പാമ്പുകളുടെയും മറ്റ് ജീവികളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. ഉയരപ്പാത പ്രവർത്തനക്ഷമമാകുന്നതോടെ വിശ്രമകേന്ദ്രം കൂടുതൽ അപ്രസക്തമാകും.

പഞ്ചായത്തിന് കൈമാറണം

#കേന്ദ്രത്തിന്റെ ചുമതല കൈമാറിയാൽ കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കാമെന്ന നിലപാടിലാണ് കൊടംതുരുത്ത് പഞ്ചായത്ത് അധികൃതർ

#കുടുംബശ്രീയുടെ സഹകരണത്തോടെ നവീകരിച്ച് പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാകും

#കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ രണ്ടുകോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു

#പ്രാദേശിക വിനോദസഞ്ചാര സാധ്യതകൾ ഉൾപ്പെടുത്തി കേന്ദ്രത്തെ സജീവമാക്കാനായാൽ പ്രദേശവാസികൾക്ക് ഗുണകരമാകും

പൊതുമരാമത്ത് വകുപ്പ് ഈ കെട്ടിടം പഞ്ചായത്തിന് വിട്ടു നൽകിയാൽ നവീകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പ്രവർത്തിപ്പിക്കാൻ തയ്യാറാണ്

-കെ.ആർ.അരവിന്ദാക്ഷൻ

വൈസ് പ്രസിഡൻ്റ് കോടംതുരുത്ത് പഞ്ചായത്ത്

ഉപയോഗശൂന്യമായി കിടക്കുന്ന ഈ വിശ്രമകേന്ദ്രം എത്രയും വേഗം പഞ്ചായത്തിന് കൈമാറി കെട്ടിടത്തെ സംരക്ഷിക്കണം

-ബിജു പി മൂലയിൽ,​

പ്രസിഡന്റ്,​ ബി .ഡി .ജെ .എസ് അരൂർ മണ്ഡലം

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.