
ചാരുംമൂട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാവാർഷികം 7, 8 തീയതികളിൽ നൂറനാട് പടനിലം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിൽ നിന്നുള്ള 200 ഓളം പ്രതിനിധികൾ പങ്കെടുക്കും. 7ന് രാവിലെ 10ന് എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എസ്. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ.ജിജു പി. അലക്സ് ക്ലാസ്സെടുക്കും. 11ന് പ്രതിനിധി സമ്മേളനം. 8ന് പ്രതിനിധി സമ്മേളനം തുടർച്ച.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
