SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

ജില്ലാആരോഗ്യ കലോത്സവം

Increase Font Size Decrease Font Size Print Page
health

ആലപ്പുഴ:ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല ആരോഗ്യ കലോത്സവം സംഘടിപ്പിച്ചു. കളർകോട് ഗവ. എൽപി സ്കൂളിൽ നടന്ന പരിപാടി നഗരസഭാധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു.'അക്ഷരം ആരോഗ്യം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

282 പേരാണ്‌ ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.എം നൗഫൽ അധ്യക്ഷനായി. സമ്മാനദാനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ നിർവഹിച്ചു. ഡോ.പാർവതി പ്രസാദ്, ആർ.വിവേക് കുമാർ, കോശി സി. പണിക്കർ, എസ്.ആർ ദിലീപ്കുമാർ, ഡോ.ആർ. സേതുനാഥ്, പി.പി ശാലിനി തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY