
മാവേലിക്കര: സി.പി.എം ജില്ലാ കമ്മിറ്റിയംഗം, മാവേലിക്കര ഏരിയ സെക്രട്ടറി, തെക്കേക്കര ലോക്കൽ സെക്രട്ടറി,ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ഏരിയാപ്രസിഡന്റ്, മദ്യവ്യവസായ തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഡി.സോമനാഥന്റെ 15ാമത് ചരമവാർഷികം ആചരിച്ചു.പുത്തൻകുളങ്ങര ജംഗ്ഷനിൽ നടന്ന അനുസ്മരണയോഗം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു.കെ.മധുസൂദനൻ അധ്യക്ഷനായി.
എം.എസ് അരുൺകുമാർ എം.എൽ.എ, കെ.രാഘവൻ,ജി.ഹരിശങ്കർ, മുരളി തഴക്കര,ലീല അഭിലാഷ്, അഡ്വ.ജി.അജയകുമാർ, എ.എം ഹാഷിർ, ടി.വിശ്വനാഥൻ, ഡോ.കെ.മോഹൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
