
ചേർത്തല: കെ.എസ്.എസ്.പി.യു കഞ്ഞിക്കുഴി ബ്ലോക്ക് 34ാമത് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി കെ.സോമനാഥൻപിള്ള ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.കൈലാസൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം എം.വി.സോമൻ സംഘടന റിപ്പോർട്ട് അതരിപ്പിച്ചു.ജനപ്രതിനിധികളായ കരുവ മോഹനൻ,പി.എൻ.നസീമ എന്നിവരെ ജില്ലാ രക്ഷാധികാരി എൻ.പരമേശ്വരൻ ആദരിച്ചു.ബ്ലോക്ക് സെക്രട്ടറി വി.കെ.മോഹനദാസ് പ്രവർത്തന റിപ്പോർട്ടും ഖജാൻജി ടി.ജി.ഗോപിനാഥ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ആർ.രാജപ്പൻ,എൻ.രാമനാഥൻ,എം.പി.രമണിയമ്മ,എൻ.രാമകൃഷ്ണപണിക്കർ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് സി.പി.പ്രേംകുമാർ സ്വാഗതവും ടി.ജെ.ഇഗ്‌നേഷ്യസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.കൈലാസൻ പ്രസിഡന്റ്,വി.കെ.മോഹനദാസ് സെക്രട്ടറി,ടി.ജി.ഗോപിനാഥ് ഖജാൻജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |