
തുറവൂർ: കുത്തിയതോട് പഞ്ചായത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികളുൾപ്പടെ ഏഴു പേർക്ക് തെരുവുനായയുടെ കടിയേറ്റു. കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് കണിയാംപറമ്പിൽ രുഗ്മിണി (80),പഴുക്കാട് ഷെറീഫ (75), നികർത്തിൽ ഷീബ (48), പഴുക്കാട് ലിജോയ് (42),12-ാം വാർഡ് പൂമംഗലത്ത് മഠത്തിൽ പ്രശാന്ത് (35), കൊല്ലശേരി റീത്ത (65) 13 -ാം വാർഡ് ഒട്ടാരത്തിൽ ബാലാമണി (67) എന്നിവർക്കാണ് കടിയേറ്റത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചത്. രുഗ്മിണിയേയും ബാലാമണിയെയും തൊഴിലുറപ്പിടത്ത് വച്ചാണ് നായ കടിച്ചത്. ഷെറീഫയെയും ഷീബയെയും നടന്നുപോകുമ്പോഴും മറ്റു മൂന്നുപേരെ വീടുകളിൽ കയറിയുമാണ് കടിച്ചത്. എല്ലാവരെയും തുറവൂർ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രുഷ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |