
ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് മാരാരിക്കുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ ചേർത്തല പോക്‌സോ കോടതി വെറുതെ വിട്ടു. കഞ്ഞിക്കുഴി പഞ്ചായത്ത് 6ാം വാർഡിൽ മായിത്തറ പഴയചിറ പുതുവൽ വിട്ടിൽ രാഹുൽനെയാണ് (18) വെറുതെവിട്ടത്. 2023 ആഗസ്റ്റ് 11ന് രാത്രി നടന്നതായി പറയപ്പെടുന്ന സംഭവത്തിൽ പ്രതിയാക്കിയാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചേർത്തല പോക്‌സോ കോടതി ജഡ്ജി ആന്റണി ഷെൽമാൻ ആണ് വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ.കെ.ബി.ഹർഷകുമാർ, അഡ്വ.ആർ.അഭിരാമി,അഡ്വ.ഗോപിക ആർ. നാഥ് എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |