
ആലപ്പുഴ: ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാൻ വിപുലമായ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി.റോസ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അംഗം.ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലുള്ള പരാതികൾ നേരിട്ടോ, ഓൺലൈനായോ കളക്ടറേറ്റ് മുഖാന്തരമോ സ്വീകരിക്കുമെന്നും അംഗം പറഞ്ഞു. അദാലത്തിൽ പരിഗണിച്ച നാല് പരാതികളിൽ ഒരു പരാതി തീർപ്പാക്കി. മൂന്നെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയ പരാതികളൊന്നും ലഭിച്ചില്ല.പ്രധാനമായും ഭൂമിയുമായി ബന്ധപ്പെട്ടതും ചികിത്സാ സംബന്ധിയുമായ പരാതികളാണ് അദാലത്തിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |