
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്ക്വാഡുകളുടെ പരിശീലനം നടന്നു.ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബിജു,എക്സ്‌പെൻഡിച്ചർ മോണിറ്ററിംഗ് വിഭാഗം നോഡൽ ഓഫീസർ അജയാനന്ദ് എന്നിവർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. മാസ്റ്റർ ട്രെയിനറും അസിസ്റ്റന്റ് നോഡൽ ഓഫീസറുമായ എസ്.എം.ഫമിൻ ക്ലാസുകൾ കൈകാര്യം ചെയ്തു.അസിസ്റ്റന്റ് എക്സ്‌പെൻഡിച്ചർ ഒബ്സർവർമാർ, വീഡിയോ സർവയലൻസ് ടീമുകൾ, വീഡിയോ വ്യൂവിംഗ് ടീമുകൾ,അക്കൗണ്ടിംഗ് ടീമുകൾ,ഫ്ലയിംഗ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സർവയലൻസ് ടീമുകൾ എന്നിവർക്കാണ് പരിശീലനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |