
ആലപ്പുഴ: വനിതാ ദിനത്തോടനുബന്ധിച്ചു കേരള എൻ.ജി.ഒ അസോസിയേഷൻ ആലപ്പുഴ ജില്ലാ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'കോടി കുടിശിക തിരികെ കിട്ടാൻ കാരണഭൂതന് കനിവുണ്ടാകണേ' എന്ന മുദ്രവാക്യമുയർത്തി കളക്ടറേറ്റ് പടിക്കൽ പൊങ്കാലയിടുന്നതിന്റെ പ്രതീകാത്മകമായി അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.ജ്യോതിമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ഫോറം കൺവീനർ എം.ആർ.രശ്മി, ജില്ലാവൈസ് പ്രസിഡന്റ് അഞ്ജു ജഗദീഷ്,റാഷിദ ബഷീർ,തുഷാര സമീഷ്, വിനയ. എസ്. ശ്രീലത, നിഷ, ശ്രീദേവി, ജിൻസി തങ്കച്ചൻ, മേരി, ജയറാണി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |