
അമ്പലപ്പുഴ: എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. അമ്പലപ്പുഴ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. ഫാൻസി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദുബൈജു, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ പാഞ്ചജന്യം,അമ്പലപ്പുഴ ബി.പി.സി.എ .ജി ജയകൃഷ്ണൻ, സുമാദേവി, ഫോറം ജോയിൻ്റ് സെക്രട്ടറി വർഗ്ഗീസ് തോമസ്, ട്രഷറർ ആർ. അനില, ഫോറം സെക്രട്ടറി ആർ .രാധാകൃഷ്ണപൈ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |