പട്രോളി​ംഗി​ന് ബോ​ട്ടു​കൾ വേണം

Wednesday 06 May 2026 10:10 PM IST

ആലപ്പുഴ : 2026 ലെ ട്രോ​ളിംഗ് നി​രോ​ധി​ത കാ​ല​യ​ള​വി​ലേ​ക്ക് പട്രോളിംഗി​നായി​ ആ​ല​പ്പു​ഴ ജി​ല്ല​യി​ലേ​ക്ക് ര​ണ്ട് യ​ന്ത്ര​വൽ​കൃ​ത സ്റ്റീൽ ബോ​ട്ടു​ക​ളും (ഒ​രെ​ണ്ണം അ​ഴീ​ക്കൽ ഹാർ​ബർ കേ​ന്ദ്രീ​ക​രി​ച്ചും ഒ​രെ​ണ്ണം തോ​പ്പും​പ​ടി കേ​ന്ദ്രീ​ക​രി​ച്ചും പ്ര​വർ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ടി) ഒ​രു ഫൈ​ബർ വ​ള്ള​വും (ചെ​ത്തി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വർ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ടി) ദി​വ​സ വാ​ട​ക​യ്ക്ക് എ​ടു​ക്കും. ക്വ​ട്ടേ​ഷ​നു​കൾ ഫി​ഷ​റീ​സ് അ​സി​സ്റ്റന്റ് ഡ​യ​റ​ക്ടർ, ഫി​ഷ​റീ​സ് സ്റ്റേ​ഷൻ, തോ​ട്ട​പ്പ​ള്ളി, ആ​ല​പ്പു​ഴ, പിൻ 688013 എ​ന്ന വി​ലാ​സ​ത്തിൽ മേ​യ് 12 മൂ​ന്ന് മ​ണി വ​രെ സ​മർ​പ്പി​ക്കേ​ണ്ട​താ​ണ്. വി​ശദവി​വരങ്ങൾക്ക് ഫോൺ: 0477​2297707, 9447967155.