സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ്

Wednesday 06 May 2026 10:19 PM IST

ആലപ്പുഴ :അസാപ് കേരളയും പിന്നോക്ക വിഭാഗ വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സായ സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക് അനലിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് ആണ് കോഴ്സിന് ശേഷം ലഭിക്കുന്നത്.പിന്നാക്ക വിഭാഗങ്ങളിലുള്ള തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് പൂർണമായും സൗജന്യമായി പഠിക്കാം. പ്രതിമാസം 4000 രൂപ സ്റ്റൈപ്പൻഡര ലഭിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത.അവസാന വർഷ ഡിഗ്രി വിദ്യാത്ഥികൾക്കും അപേക്ഷിക്കാം. രജിസ്ട്രേഷന് : 9495999782/9495999680.