സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

Wednesday 06 May 2026 10:23 PM IST

ചേർത്തല:താലൂക്ക് മഹാ സമാധി ദിനാചരണ കമ്മറ്റിയുടേയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും, 9ന് രാവിലെ 8 മുതൽ 12വരെ ചേർത്തല ചാരങ്കാട്ട് കുഞ്ഞിക്കുട്ടൻ സ്മാരക ഗുരുദേവ പ്രാർത്ഥന ഹാളിൽ നടക്കും.മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 400 രോഗികളെ മാത്രം പരിശോധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന നേത്ര രോഗികളെ അന്നു തന്നെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേയ്ക്ക് കൊണ്ടുപോകും.ഫോൺ:7736588448.