മഴക്കാല പൂർവ്വ ശുചീകരണം: നഗരസഭാതല യോഗം
Thursday 07 May 2026 2:32 AM IST
മാവേലിക്കര: മഴക്കാല പൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട നഗരസഭാതല യോഗം ഡെപ്യൂട്ടി ചെയർമാൻ കെ.ഗോപന്റെ അദ്ധ്യക്ഷതയിൽ നടന്നു. ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് സാനിറ്റേഷൻ കമ്മറ്റി കൂടുന്നതിനും വിവിധ ഡിപ്പാർട്ട്മെന്റുകളെ ഏകോപ്പിച്ചുകൊണ്ട് പ്രവർത്തിക്കാൻ നഗരസഭാതലത്തിൽ വാർ റൂം തുടങ്ങും. ജില്ലാ ഹോസ്പിറ്റൽ സുപ്രണ്ട് ഡോ.ജിതേഷ് ബോധവത്കരണ ക്ലാസ് നയിച്ചു. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ചിത്ര ഗോപാലകൃഷ്ണൻ, പ്രസന്ന ബാബു, ഉമാദേവി, കൗൺസിലർമാരായ സുരേഷ്, ഉമയമ്മ വിജയകുമാർ, അംബിക, വിനയൻ, യോഹന്നാൻ ഡി.ബാബു, ശോഭ മധു, സിൽജ, വിദ്യാ സനൽ, ധന്യ, പ്രീത രാജേഷ് തുടങ്ങിയവർ സംസാരിച്ചു. വാർ റൂം നമ്പർ: 0479 2302218.