ഗോപൻ ചെന്നിത്തല ഫാർമർ പ്രൊഡ്യുസർ കമ്പനി ചെയർമാൻ

Thursday 07 May 2026 3:33 AM IST

മാന്നാർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വത്തിൽ കർഷകക്ഷേമം ഉറപ്പാക്കാൻ മാവേലിക്കര ഫാർമർ പ്രൊഡ്യുസർ കമ്പനിയുടെ ചെയർമാനായി മുൻ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തംഗവും കമ്പനി ഡയറക്ടറുമായ ഗോപൻ ചെന്നിത്തലയെ നിയമിച്ചു. കഴിഞ്ഞ ദിവസം നടന്ന ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) ബോർഡ് മീറ്റിംഗിലാണ് തീരുമാനം. തിരുവനന്തപുരം സി.ബി.ബി.ഒ സെക്രട്ടറിയും സിസയുടെ ചെയർമാനുമായ ഡോ.സുരേഷ്‌കുമാർ, ഡയറക്ടർമാരായ എൻ.വിജയകുമാർ, രാജ്‌മോഹനൻ പിള്ള, കെ.രാധാമണി, കെ.ബിജു, സി.ഇ.ഒ ശ്രീലക്ഷ്മി.എം, പ്രെമോട്ടർ മധുപ്രസാദ് എന്നിവർ പങ്കെടുത്തു. കാർഷിക മേഖലയിൽ കർഷകർക്ക് ഒരു കൈത്താങ്ങായി ചെന്നിത്തല ഇരമത്തൂർ വഴിയമ്പലം ജംഗ്ഷനിൽ കഴിഞ്ഞ മൂന്ന് വർഷമായി അഗ്രോ ഇൻപുട്ട് സെൻ്റർ, വളംഡിപ്പോ, കർഷക വിപണി എന്നിവയോടുകൂടി നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന ഈ സ്ഥാപനം ജില്ലയിലെ മികച്ച എഫ്.പി.ഒ കളിൽ ഒന്നാണ്.