യു.ഡി.എഫ് അപഹാസ്യരാകുന്നു: ആർ.ജെ.ഡി.

Thursday 07 May 2026 11:45 PM IST

ആലപ്പുഴ : ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചിട്ടും നേതാവിനെ തെരഞ്ഞെടുക്കാനാവാതെ നേതൃസ്ഥാനത്തിനുവേണ്ടി വഴക്കുകൂടുന്നതിലൂടെ യു.ഡി.എഫ്. പൊതുജനമദ്ധ്യത്തിൽ സ്വയം അപഹാസ്യരാകുകയാണെന്ന് രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് സാദിഖ് എം. മാക്കിയിലും സെക്രട്ടറി പി.ജെ. കുര്യനും പറഞ്ഞു. നിയമസഭാംഗമല്ലാത്ത ഒരു നേതാവിനെ പുറത്തുനിന്നും കൊണ്ടുവരുന്നതും ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന് പറയുന്നതും ജനാധിപത്യപരമല്ല. ജനഹിതമല്ല പ്രതിഫലിക്കുന്നത്. മുന്നണി ആയതിനാൽ ഘടകക്ഷികളുടെ അഭിപ്രായം തേടുന്നത് രാഷ്ട്രീയ മര്യാദയാണ്. മുഖ്യമന്ത്രി ആകണമെന്ന താൽപര്യം ഉണ്ടായിരുന്നെങ്കിൽ അവർ അസംബ്ലിയിലേക്ക് മത്സരിക്കേണ്ടതായിരുന്നെന്നും അവർ പ​റഞ്ഞു.