കൈയെഴുത്ത് മാസിക
Monday 11 May 2026 7:03 AM IST
മുഹമ്മ: മണ്ണഞ്ചേരി വിജ്ഞാനോദയം ഗ്രന്ഥശാല വായനശാലയുടെ ആഭിമുഖ്യത്തിലുള്ള ബാലവേദി കൂട്ടുകാർ തയ്യാറാക്കിയ വർണ്ണം കൈയെഴുത്ത് മാസികയുടെ പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.രതികുമാർ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മുഹമ്മദ് ബഷീർ, എ.അബ്ദുൽ റഹീം, ലൈബ്രറിയൻ അശ്വതി എന്നിവർ സംസാരിച്ചു. കുമാരി ദേവിക സുരേഷ് അധ്യക്ഷയായി. ഗ്രന്ഥശാല സെക്രട്ടറി വി.പി.അശോകൻ കഴുത്ത് മാസിക ഏറ്റുവാങ്ങി. നേഹ മനോജ് സ്വാഗതവും വൈഗ നന്ദിയും പറഞ്ഞു.