ഐ.എം. ടി പുന്നപ്രയിൽ എം.ബി.എ ബിരുദദാനം
Tuesday 12 May 2026 10:14 PM IST
അമ്പലപ്പുഴ: സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിൽ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന എം.ബി.എ കോളേജായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ നിന്ന് എം.ബി.എ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ഐ.എം.ടി ക്യാമ്പസ്സിൽ 15ന് ഉച്ചയ്ക്ക് 2ന് നടക്കും. കെ.എസ്.ഡി.പി എം.ഡി ഇ.എ. സുബ്രമണ്യൻ മുഖാതിഥിയാകും. ആൻ നീതു ഫിലിപ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. രാജീവ് കുമാർ എ.ഡി, ജീഷ് കുമാർ കെ.എം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.