ബ്ളോക്ക് പഞ്ചായത്തിൽ നഴ്‌സസ് ദിനാചരണം

Tuesday 12 May 2026 10:17 PM IST

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്തിൽ നഴ്‌സസ് ദിനാചരണം പ്രസിഡന്റ് മനീഷ് എം പുറക്കാട് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻ്റ് എ .സീന അദ്ധ്യക്ഷയായി. നഴ്‌സുമാരുടെ പ്രതിനിധിയായി മുതിർന്ന ആരോഗ്യ പ്രവർത്തക എൻ. ഷിജുമോളെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എല്ലാ നഴ്‌സുമാർക്കും പൂക്കൾ നൽകി. അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ജി.ആർ ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞു. ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ആര്യകൃഷ്ണൻ , ഉഷബാബു , വിഷ്ണു പ്രസാദ് , കെ.എഫ് ലാൽജി , എ ഓമനക്കുട്ടൻ , ജി അനിൽ കുമാർ , സിമി പൊടിയൻ , സിനിയ ഷിഹാബ് , ടി.ഷാജിമോൻ , ആരോഗ്യ പ്രവർത്തകരായ എസ് അതുല്യ , എസ്.ജയേജ് , ആർ. വിഷ്ണുരാജ് എന്നിവർ സംസാരിച്ചു.