അവധിക്കാല പഠനക്കളരിയും വാർഷികവും

Friday 15 May 2026 3:31 AM IST

പത്തിയൂർ : പത്തിയൂർ തൂണേത്ത് ഗവ.എസ്.കെ.വി എൽ.പി സ്കൂളിന്റെ 106ാം വാർഷികത്തോടനുബന്ധിച്ച് അവധിക്കാല പഠനക്കളരിയും വിദ്യാഭ്യാസ അനുമോദന സമ്മേളനവും സംഘടിപ്പിക്കും. ഇന്ന് അവധിക്കാല പഠനക്കളരിയിൽ സാഹിത്യകാരനായ മുട്ടം സി.ആർ.ആചാര്യ കുട്ടികളുമായി സംവദിക്കും. നാളെ വിദ്യാഭ്യാസ അനുമോദന സമ്മേളനം പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സി.ആർ.സുലേഖ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുരളി പച്ചക്കുളം എന്നിവർ മുഖ്യാതിഥികളാകും. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സൗമ്യ ശ്യാം,കെ.സുകുമാരൻ, ജി .ഹരികുമാർ, എ.ഇ.ഒ മധു സി,ബി.പി.സി ഗായത്രി എന്നിവർ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിക്കും. ജി.മോഹനൻ പിള്ള സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം ബിന്ദു മംഗലശ്ശേരിൽ നടത്തും. അധ്യാപകരായ ജി കൃഷ്ണകുമാർ, എസ് രാജലക്ഷ്മി എന്നിവർക്ക് യാത്രയയപ്പ് നൽകും. എസ്.എം .സി ചെയർപേഴ്സൺ സുജ എസ് അധ്യക്ഷത വഹിക്കും. പ്രഥമാദ്ധ്യാപിക ഹേമലത എൽ.കെ സ്വാഗതവും പി​.നീതു നന്ദിയും പറയും.