ആഹ്ലാദപ്രകടനം നടത്തി
Friday 15 May 2026 3:31 AM IST
കായംകുളം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് കായംകുളത്ത് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. കോൺഗ്രസ് ഭവനിൽ നിന്നാരംഭിച്ച് ടൗൺ ചറ്റി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ ടി.സൈനുലാബ്ദീൻ, എച്ച്.ബഷീർകുട്ടി, എ.എം.കബീർ, കെ.പുഷ്പദാസ്, യു.മുഹമ്മദ്, എ.താഹാക്കുഞ്ഞ്, മഹാദേവൻ വാഴശ്ശേരിൽ, തോമസ് എം.മാത്തുണ്ണി, അരിതാ ബാബു, ബിജു നാസറുള്ള ഷുക്കൂർ വഴിച്ചേരി, ശോഭാ സുരേന്ദ്രൻ, പത്മകുമാർ കൃഷ്ണപുരം, കെ.നാസർ, ബിജു താശിയിൽ, ജേക്കബ് തരകൻ, കെ.കെ.നൗഷാദ്, അഫ്സൽ പ്ലാമൂട്ടിൽ, അസീം നാസർ,കടയിൽ രാജൻ,തയ്യിൽ റഷീദ് എന്നിവർ നേതൃത്വം നൽകി.