അന്ധകാരനഴി പൊഴി തുറക്കാൻ മണൽ നീക്കം തുടങ്ങി

Tuesday 26 May 2026 7:52 AM IST

തുറവൂർ: അന്ധകാരനഴി അഴിമുഖത്ത് നിന്ന് മണൽ നീക്കം ചെയ്യുന്നത് ആരംഭിച്ചു. അന്ധകാരനഴി പൊഴിമുഖത്തേയും

അന്ധകാരനഴി വടക്ക് - തെക്ക് സ്പിപിൽവേകളുടെ മധ്യേയുള്ള തോട്ടിൽ അടിഞ്ഞു കിടക്കുന്ന മണലുമാണ് നീക്കം ചെയ്യുന്നത്. മഴക്കാലത്തെ വെള്ളപ്പൊക്കത്തെ ചെറുക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവിടെ നിന്ന് മണൽ നീക്കം ചെയ്യുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മണൽ നീക്കുന്നത്. ഇരുവശങ്ങളിൽ നിന്നും ശക്തമായി ഒഴുകിയെത്തുന്ന മഴവെള്ളം കടലിലേയ്ക്ക് ഒഴുകുന്നതിനു വേണ്ടിയാണ് മണൽ നീക്കം ചെയ്യുന്നത്. എന്നാൽ, ഇത്തരത്തിൽ നീക്കം ചെയ്യുന്ന മണൽ അന്ധകാരനഴി പൊഴിമുഖത്തു തന്നെ നിക്ഷേപിക്കുന്നത് കൂടുതൽ അപകടങ്ങൾ ഉണ്ടാകും. മഴ ശക്തമാകുമ്പോൾ ഈ മണൽ വീണ്ടും തോട്ടിലേയ്ക്ക് തന്നെ ഒഴുകിപ്പോകുമെന്നും ആക്ഷേപമുണ്ട്.