കളിചിരിമേളം വിനോദ ക്യാമ്പ്
Tuesday 26 May 2026 12:13 AM IST
ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച കളിചിരിമേളം വിനോദ- വിജ്ഞാന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം അഡ്വ.അനില രാജു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ബി.ബിന്നി അധ്യക്ഷനായി. റിട്ട.പൊലീസ് ഇൻസ്പെക്ടർ കെ.കെ വിജയകുമാർ ക്യാമ്പ് നയിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗം കെ. ബൈജു, പഞ്ചായത്തംഗങ്ങളായ ബിൻസി അജിത്ത്, എം.ഹരിജിത്ത്, ബിനു, ട്രസ്റ്റ് സെക്രട്ടറി ടി.അജിത്ത്, എസ്.സുമേഷ്, കെ.ഉദയകുമാർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു.