ചിത്രരചന മികവുത്സവം
Friday 29 May 2026 10:15 PM IST
മാവേലിക്കര: കുറത്തികാട് സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റും വരദക്ഷിണ കലാമന്ദിറും സംയുക്തമായി സംഘടിപ്പിച്ച ചിത്രരചന മികവുത്സവ് 2026 ഏകദിന ചിത്രരചനാ ക്യാമ്പ് ദേശീയ അധ്യാപക അവാർഡ് ജേതാവ് കാർത്തിക കറ്റാനം ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.സുരേഷ്‌കുമാർ കുറത്തികാട് ചടങ്ങിൽ അധ്യക്ഷനായി. ചടങ്ങിൽ രാമചന്ദ്രൻ മുല്ലശ്ശേരി സ്വാഗതവും സുരേഷ് തോട്ടത്തിൽ നന്ദിയും പറഞ്ഞു. രവി മാമ്പറ, മധുകുമാർ, ശശിധരകുറുപ്പ്, സുനിൽ സ്വാതി, രാധാകൃഷ്ണൻ സുദർശനം, ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.