നെൽവില അടിയന്തരമായി നല്കണം: കർഷക മോർച്ച

Friday 29 May 2026 10:18 PM IST

കുട്ടനാട് :പുഞ്ചകൃഷിക്ക് ആലപ്പുഴ ജില്ലയിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി നല്കണമെന്ന് കർഷക മോർച്ച ആലപ്പുഴ നോർത്ത് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം വി രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. കെ. സജീവൻ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. അനിൽ തോമസ് പൊന്നൻവാട, സുഭാഷ് പറമ്പിശ്ശേരി, വി. ആർ.ബൈജു, ഹരികുമാർ, കെ.ആർ.മോഹൻദാസ്, പി.പി രഘുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. ആർ. സജീവ് സ്വാഗതവും എസ്. എസ്. ശങ്കർ നന്ദിയും പറഞ്ഞു.