സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം

Wednesday 03 June 2026 12:01 AM IST

ആലപ്പുഴ: ജനറൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപം നിസാ സെന്റർ ബിൽഡിംഗിൽ ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം ജൂലൈയിൽ ആരംഭിക്കും. അപേക്ഷ ഫോറം ഇവിടെ നിന്ന് ലഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള റെഗുലർ ബാച്ചും ശനി ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമായി ആറു മാസമാണ് പരിശീലനം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 24. ഉദ്യോഗാർത്ഥികൾ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എൽ. സിയോ ഉയർന്ന യോഗ്യതയോ ഉള്ളവരോ ആകണം. ഫോൺ:0477-2252869,8157869282, 8075989415, 9633603179,9747982212.