ആലപ്പുഴ :പച്ചക്കറി കൃഷിയിലും പൂകൃഷിയിലും പുതിയ മാതൃകകൾ സൃഷ്ടിച്ച കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഇനി സഞ്ചാരസൗഹൃദ റോഡുകളൊരുക്കും. പഞ്ചായത്തിലെ എല്ലാ റോഡുകളും അഞ്ചു വർഷം കൊണ്ട് സഞ്ചാര സൗഹൃദമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. റോഡുകൾ മനോഹരമാകുമ്പോൾ ഗ്രാമത്തിൽ ടൂറിസം സാധ്യതകൾ വർധിക്കും. സംസ്ഥാനത്ത് ആദ്യമാണ് ഇത്തരമൊരു ആശയം ഒരു പഞ്ചായത്ത് നടപ്പാക്കുന്നത്. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്വാശ്രയ സംഘം പ്രവർത്തകർ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരും ഇതിന്റെ ഭാഗമാകും.
ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ ഒരോ വാർഡിലെയും ഒരു റോഡ് മോടി പിടിപ്പിക്കും. തുടർന്ന് അഞ്ചു വർഷം കൊണ്ട് മറ്റ് റോഡുകളും സഞ്ചാര സൗഹൃദമാക്കി മാറ്റും.
സഞ്ചാര സൗഹൃദ റോഡുകൾ
റോഡിന് ഇരുവശവും പൂച്ചെടികൾ വെച്ചു പിടിപ്പിക്കും
വഴിവിളക്കുകളും നിരീക്ഷണ കാമറകളും സ്ഥാപിക്കും.
പഞ്ചായത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ മോടിപിടിപ്പിക്കും
റോഡിന്റെ ഒരുവശം ബോട്ടിൽ ബൂത്തുകൾ സജ്ജമാക്കും
ഗ്രാമങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി കാർഷിക മേഖലയേയും പരമ്പരാഗത മേഖലയേയും പദ്ധതിയിലൂടെ കൂട്ടിയിണക്കാൻ സാധിക്കും
(ഗീതാ കാർത്തികേയൻ ,പഞ്ചായത്ത് പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |