ആലപ്പുഴ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ പ്രഥമാദ്ധ്യാപകർക്കായി ശില്പശാല നടത്തുന്നു. നാളെ വൈകിട്ട് 3ന് നഗരസഭാ കൗൺസിൽ ഹാളിൽ നടക്കുന്ന ശില്പശാല ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ. ബി.പദ്മകുമാർ നയിക്കും. നഗരത്തിലെ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 60 പ്രഥമാദ്ധ്യാപകർ പങ്കെടുക്കും. വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ശില്പശാലയിൽ ആരോഗ്യ മുന്നൊരുക്കങ്ങളും വിദ്യാർത്ഥികൾ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും തുടങ്ങിയവയിൽ പരിശീലനം നൽകും. ഇവർ മറ്റ് അദ്ധ്യാപകർക്ക് പരിശീലനം നൽകുകയും ക്ലാസ് പി.ടി.എയിൽ അവതരിപ്പിക്കുകയും ചെയ്യും. 22ന് നഗരസഭയിൽ പി.ടി.എ പ്രസിഡന്റ് / എസ്.എം.സി ചെയർമാന്മാർക്കായി പ്രത്യേക ശില്പശാല നടത്തുമെന്ന് നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ്, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ. വിനീത എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |