SignIn
Kerala Kaumudi Online
Thursday, 19 September 2024 7.52 AM IST

 ലാപ്‌ടോപ്പ് വിതരണം

Increase Font Size Decrease Font Size Print Page
lap

ആലപ്പുഴ: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പട്ടികജാതി - വർഗ വിഭാഗങ്ങളിലെ അർഹരായ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് നൽകുന്ന വിദ്യാശ്രീ പദ്ധതി ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. കണിച്ചുകുളങ്ങര വി.എച്ച്.എസ് സ്‌കൂളിനാണ് ആദ്യ ലാപ്‌ടോപ്പ് നൽകിയത്. 42 സ്‌കൂളുകളുടെ പ്രതിനിധികൾ ലാപ്‌ടോപ്പുകൾ ഏറ്റുവാങ്ങി. ജില്ലയിൽ 762 ലാപ്ടോപ്പുകളാണ് വിതരണം ചെയ്യുന്നത്.

ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ അർഹരായ പട്ടികവർഗ വിഭാഗം കുട്ടികൾക്കും 10, 12 ക്ലാസുകളിലെ പട്ടികജാതി വിഭാഗം കുട്ടികൾക്കുമാണ് ലാപ്‌ടോപ്പുകൾ ലഭിക്കുക. ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ കൈറ്റ് ജില്ലാ കോഓർഡിനേറ്റർ ഋഷി നടരാജൻ ലാപ്‌ടോപ്പുകളുടെ ഉപയോഗരീതി വിവരിച്ചു. കൈറ്റിലെ ട്രെയിനർമാരും വിവിധ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.