ആലപ്പുഴ: ശിശുദിനാഘോഷത്തിൻറെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ കലോത്സവം നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് കെ.ഡി.ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജില്ലാ സെകട്ടറി എം.സി.പ്രസാദ്, ട്രഷറർ കെ.പി.പ്രതാപൻ, എ.ഡി.സി ഡി.ഷിൻസ്, നഗരസഭാ കൗൺസിലർ കവിത, സമിതി എക്സീക്യൂട്ടീവ് അംഗം നസീർ പുന്നക്കൽ, കെ.നാസർ, സി.ശ്രീലേഖ എന്നിവർ പങ്കെടുത്തു.
എൽ.പി. വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അരുന്ധതി ആർ.നായരെ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഇരട്ടകുളങ്ങര കൃഷ്ണവിഹാറിൽ ആർ.രഞ്ജിത്തിന്റെയും ഡോ. ആർ.രാഖി രാജിന്റേയും മകളായ അരുന്ധതി കാർമ്മൽ ഇൻറർനാഷണൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാത്ഥിനിയാണ്. ഇന്ന് രാവിലെ ജവഹർ ബാലഭവനിൽ ദേശഭക്തിഗാനവും നാടൻപാട്ട് മത്സരവും നടക്കും. സ്കൂൾ സാക്ഷ്യപത്രവുമായി എത്തി വിദ്യാത്ഥികൾക്ക് മത്സരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |