മാവേലിക്കര: സംസ്ഥാന നാടക അവാർഡ് ജേതാവ് ഫ്രാൻസിസ്.ടി.മാവേലിക്കരയെസൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങ് എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടന ചെയർമാൻ സുരേഷ്ബാബു അധ്യക്ഷനായി. കൺവീനർ അഡ്വ.എൻ.റൂബിരാജ് കാമ്പിശേരിൽ, സംവിധായകൻ മധു ഇറവങ്കര, നോവലിസ്റ്റ് കെ.കെ.സുധാകരൻ, ചിത്രകാരൻ പ്രൊഫ.ജി.ഉണ്ണികൃഷ്ണൻ, സ്വരലയ സുന്ദരേശൻ, ഷാജി ശർമ്മ, സതീഷ് ചെന്നിത്തല, പ്രവീൺ ഇറവങ്കര, ജേക്കബ് ഉമ്മൻ, ജോൺ.കെ.മാത്യു, അനിവർഗീസ്, രാജേഷ്, ജോർജ്ജ് തഴക്കര, കുഞ്ഞ് കുഞ്ഞ്, വി.പി.ജയചന്ദ്രൻ, ശ്രീകുമാർ, ചന്ദ്രശേഖരൻനായർ, നവീൻ മാത്യു ഡേവിഡ്, ബെന്നിമോൻ, ഡ്രീംലാൻഡ് ഓമനക്കുട്ടൻ, അനുപമ ശശി, അഡ്വ.സീമ, എസ്.രാജേഷ്, ദേവീ പ്രസാദ് എന്നിവർ സംസാരിച്ചു. മാവേലിക്കര സൗഹൃദ കൂട്ടായ്മയുടെ ഉപഹാരം എം.എൽ.എ ഫ്രാൻസിസ്.ടി.മാവേലിക്കരക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |