ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യവസായ വാണിജ്യ നിക്ഷേപ സംഗമം നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ. വിനീത അദ്ധ്യക്ഷയായി. വ്യവസായ വാണിജ്യവകുപ്പ് വഴി സംരംഭകർക്ക് ലഭിക്കുന്ന, വിവിധ സഹായപദ്ധതികളും ജില്ലയിലെ നിക്ഷേപ സാദ്ധ്യതകളും അവസരങ്ങളും ചർച്ച ചെയ്യുകയും നൂതന സാങ്കേതിക വിദ്യകൾ നിക്ഷേപകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സി.ഒ. രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ കെ.എസ്. അജിമോൻ, എം. പ്രവീൺ, എസ്. ലീലാദേവി, സി. ജയ, ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ ജോൺ സാം, വ്യവസായ വികസന ഓഫീസർ ഡി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |