ചേർത്തല: കണിച്ചുകുളങ്ങരയിൽ 28, 29, 30 തീയതികളിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആനുകാലിക വിഷയങ്ങളുയർത്തിയുള്ള സെമിനാർ പരമ്പരയ്ക്ക് 17ന് തുടക്കമാകും. വിവാഹ പ്രായം, പരമ്പരാഗത വ്യവസായം, സഹകരണ മേഖല, കാലാവസ്ഥാ വ്യതിയാനം എന്നിവയടക്കമുള്ള വിഷയങ്ങളിൽ പ്രമുഖരെ അണിനിരത്തിയാണ് സെമിനാറുകൾ. വർഗീയതയും കർഷക സമരവുമൊക്കെ സെമിനാർ വിഷയങ്ങളുടെ പട്ടികയിലുണ്ട്.
കഞ്ഞിക്കുഴി ഏരിയായിലെ ലോക്കൽ കേന്ദ്രങ്ങളിൽ നടക്കുന്ന സെമിനാറുകൾക്ക് പുറമേ ജില്ലാ കേന്ദ്രങ്ങളിലും സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. പാർട്ടിയുടെ സമുന്നത നേതാക്കളും മന്ത്റിമാരും മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |