തുറവൂർ:കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തുറവൂർ ഉപജില്ലാ സമ്മേളനം കെ.പി. എസ്. ടി. എ.സംസ്ഥാന നിർവാഹകസമിതി അംഗം കെ.ഡി. അജിമോൻ ഉദ്ഘാടനംചെയ്തു. സബ് ജില്ലാ പ്രസിഡന്റ് കെ.എസ്. വിവേക് അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം പി.ബി.ജോസി മുഖ്യ പ്രഭാഷണം നടത്തി. ജി.ബാലകൃഷ്ണ ഷേണായി, വി. ശ്രീഹരി, ഡൊമിനിക് സെബാസ്റ്റ്യൻ, ടി.വി.ജേക്കബ്, പി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജെറോം കെ ജോസ് കെ.വി.( പ്രസിഡന്റ്) ശ്രീകാർ, ജസ്റ്റിൻ, വി.ഷാജി (വൈസ് പ്രസിഡന്റുമാർ), കെ.ജെ.ഔസേഫ് (സെക്രട്ടറി),ലക്ഷ്മി, രാജേഷ് (ജോയിന്റ് സെക്രട്ടറിമാർ), യു.ഉബൈദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |