ആലപ്പുഴ: 32-മത് കനോയിംഗ് നാഷണൽചാമ്പ്യൻഷിപ്പിലും 41-മത് റോവിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിലും മികച്ചപ്രകടനം കാഴ്ചവച്ച ആലപ്പുഴ സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ കായികതാരങ്ങളെയും പരിശീലകരെയും ജില്ലാ ഒളിമ്പിക് അസോസിയേഷൻ ആദരിച്ചു.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.റ്റി. സോജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒളിമ്പിക് അസോസിയേഷൻ വൈസ്.പ്രസിഡന്റ് ഡോ. നിമ്മി അലക്സാണ്ടർ സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കായിക താരങ്ങൾക്കും പരിശീലകർക്കും പൊന്നാട അണിയിച്ചും മെഡൽ നൽകിയും ആദരിച്ചു. അലപ്പുഴ സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ പരിശീലകനും ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റും ജി.വി.രാജ അവാർഡ് ജേതാവുമായ സിജികുമാർ.എസ് റെജി കെ.എസ് വിമൽപക്കി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |