അമ്പലപ്പുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാക്കാഴം കിഴക്ക് യൂണിറ്റ് വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, വിഷരഹിത പച്ചക്കറിക്കൃഷി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ആക്രി ചലഞ്ച് എന്നിവയ്ക്കാണ് തുടക്കമായത്. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷജീലമംഗലപ്പള്ളി അദ്ധ്യക്ഷയായി. സി.പി. എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, അംഗങ്ങളായ വി.എസ്. .മായാദേവി, സി .ഷാംജി, എ .പി. ഗുരുലാൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. രമണൻ, ബ്ലോക്ക് പഞ്ചായത്തംഗം വി. അനിത, പഞ്ചായത്തംഗം കെ. സിയാദ്, കെ. സുഗുണൻ, ശരണ്യ എസ് നായർ, സി .ഡി .എസ് ചെയർപേഴ്സൺ രാധാ ഓമനക്കുട്ടൻ, വൈശാഖ്, ജുമൈലത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |